ടാമ്പ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനയില്‍ പ്രീമാര്യേജ് കോഴ്സ് സംഘടിപ്പിച്ചു
Friday, July 3, 2015 6:58 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജണിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 26 മുതല്‍ 28 വരെ ടാമ്പ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനയില്‍ പ്രീമാര്യേജ് കോഴ്സ് സംഘടിപ്പിച്ചു. ഷിക്കാഗോയ്ക്ക് പുറത്ത് ക്നാനായ റീജണ്‍ സംഘടിപ്പിച്ച രണ്ടാമത്തെ കോഴ്സായിരുന്നു ഇത്.

വിവാഹ ജീവിത്തിലേക്കു പ്രവേശിക്കുന്ന യുവതി യുവാക്കള്‍ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി മോണ്‍. തോമസ് മുളവനാല്‍, ഫാ. ഡൊമിനിക് മഠത്തില്‍കളത്തില്‍, ഡോ. അജിമോള്‍ പുത്തന്‍പുരയില്‍, ടോണി പുല്ലാപ്പള്ളില്‍, ജോണി തെക്കേപ്പറമ്പില്‍, ബെന്നി കാഞ്ഞിരപ്പാറ, ഡോ. സിന്ധു സുനില്‍ എന്നിവര്‍ ക്ളാസുകള്‍ നയിച്ചു. സാലി മച്ചാനിക്കല്‍, ജിമ്മി കളപ്പുര എന്നിവര്‍ ഈ ത്രിദിന കോഴ്സിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ക്നാനായ റീജണിലെ അടുത്ത പ്രീമാര്യേജ് കോഴ്സ് ഒക്ടോബര്‍ 23 മുതല്‍ 25 വരെ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തില്‍ നടക്കും. അമേരിക്കയിലോ, നാട്ടിലോ വിവാഹിതരാകുവാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ കത്തോലിക്കാ യുവജനങ്ങളും ഇത്തരം കോഴ്സുകളില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കണമെന്നു ക്നാനായ റീജണ്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍ അറിയിച്ചു.

കോഴ്സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 630 205 5078 എന്ന നമ്പരിലോ, ുൃലാമൃൃശമഴല@സിമിമ്യമൃലഴശീി.ൌ എന്ന ഈമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ബിനോയി സ്റീഫന്‍ കിഴക്കനടി