'കെസ്റര്‍ ലൈവ്' സംഗീതവിരുന്നിന് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Friday, July 3, 2015 5:40 AM IST
ന്യൂയോര്‍ക്ക്: ഗായകന്‍ കെസ്റര്‍ ആദ്യമായി അമേരിക്കയിലെത്തുന്നു. ക്രൈസ്തവഗാനശാഖയ്ക്ക് സ്വരമാധുരിമയാര്‍ന്ന ആലാപനശൈലിയിലൂടെ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ബിനോയി ചാക്കോയും സിസിലി ഏബ്രഹാമും കെസ്ററിനൊപ്പം അണിനിരക്കുന്ന സംഗീതവിരുന്ന് 'കെസ്റര്‍ ലൈവ്', കാര്‍വിംഗ് മൈന്റ് എന്റര്‍ടെയ്ന്‍മെന്റ്സാണ് അമേരിക്കന്‍ മലയാളികള്‍ക്കായി അണിയിച്ചൊരുക്കുന്നത്.

കാര്‍വിംഗ് മൈന്റ്സാണ് കെസ്ററിനെ ആദ്യമായി അമേരിക്കയിലെത്തിക്കുന്നത.് സെപ്റ്റംബറില്‍ പര്യടനമാരംഭിക്കുന്ന ഈ സംഗീതവിരുന്നിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. വിവരങ്ങള്‍ക്ക്: ഗില്‍ബര്‍ട്ട് ജോര്‍ജുകുട്ടി (201) 9267477.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍