സര്‍ഗസൌരഭം ജൂലൈ അഞ്ചിന്
Thursday, July 2, 2015 8:24 AM IST
ബംഗളൂരു: ബംഗളൂരു മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സര്‍ഗസൌരഭം സാംസ്കാരിക പരിപാടി ജൂലൈ അഞ്ചിനു ജയനഗര്‍ 8 ബ്ളോക്കിലെ ജെഎസ്എസ് ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം 4.30നു നടക്കുന്ന പൊതുയോഗത്തില്‍ റിട്ട. സുപ്രീം കോടതി ജഡ്ജി സന്തോഷ് ഹെഗ്ഡെ മുഖ്യാതിഥിയായിരിക്കും. മുന്‍ ഉപമുഖ്യമന്ത്രി ആര്‍. അശോക്, എംഎല്‍എ എം. കൃഷ്ണപ്പ എന്നിവരെ ചടങ്ങില്‍ ആദരിക്കും. യോഗത്തോടനുബന്ധിച്ച് സീനിയേഴ്സ് ഫോറം ഉദ്ഘാടനവും നടക്കും. തുടര്‍ന്ന് വൈകുന്നേരം ആറു മുതല്‍ കലാപരിപാടികളും ശേഷം ജെ.കെ. സതീഷ് അവതരിപ്പിക്കുന്ന മാജിക് ഷോയും അരങ്ങേറും. പരിപാടികളിലേക്ക് ഏവരെയുംക്ഷണിക്കുന്നതായി പ്രസിഡന്റ് അഡ്വ. മെന്റോ ഐസക്, സെക്രട്ടറി മധു കലമാനൂര്‍, ഷിബു ശിവദാസ് എന്നിവര്‍ അറിയിച്ചു.