വിശുദ്ധ തോമാശ്ളീഹായുടെ തിരുനാള്‍ ജൂലൈ മൂന്നിന്
Thursday, July 2, 2015 8:15 AM IST
ന്യൂഡല്‍ഹി: ദ്വാരക പയസ് ടെന്‍ത് സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ തോമാശ്ളീഹായുടെ തിരുനാള്‍ ആഘോഷിക്കുന്നു. ജൂലൈ മൂന്നിനു (വെള്ളി) വൈകുന്നേരം 6.30നാണ് തിരുനാള്‍ ആഘോഷം. തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്കു വികാരി ഫാ. പോള്‍ രാജ് കൊടിയന്‍ കാര്‍മികത്വം വഹിക്കും. തിരുനാളിനോടനുബന്ധിച്ച് നൊവേന, ലദീഞ്ഞ്, ആരാധന, നേര്‍ച്ച വിതരണം എന്നിവ നടക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്