ലോകത്ത് ഏറ്റവും വിലക്കുറവില്‍ ബിയര്‍ ലഭിക്കുന്ന രണ്ടാം നഗരം ഡല്‍ഹി
Thursday, July 2, 2015 8:15 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ലോകത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ ബിയര്‍ ലഭ്യമാകുന്ന രണ്ടാമത്തെ നഗരം ഇന്ത്യന്‍ തലസ്ഥാനമായ ഡല്‍ഹിയില്‍ ആണെന്ന് 2015ലെ ബിയര്‍ പ്രൈസ് ഇന്‍ഡെക്സ് സര്‍വേ കണ്െടത്തി.

ലോകത്തിലെ 75 നഗരങ്ങളിലെ ബിയര്‍ വിലകളാണു ബിയര്‍ പ്രൈസ് ഇന്‍ഡെക്സ് സര്‍വേയില്‍ പഠനത്തിനായി താരതമ്യം ചെയ്തത്. അഞ്ച് വിദേശ ബിയറുകളും ഒരു തദ്ദേശീയ ബ്രാന്‍ഡ് ബിയറുമാണു പഠനത്തിനു വിധേയമാക്കിയത്. ദില്ലിയേക്കാള്‍ കുറഞ്ഞ വിലയില്‍ ബിയര്‍ ലഭിക്കുന്ന ഒരു നഗരം മാത്രമേ ലോകത്തുളളൂ. ഇതു പോളണ്ടിലെ ക്രാക്കോവ് ആണ്. എന്നാല്‍ ബിയര്‍ ഉപഭോഗത്തില്‍ ലോകനഗരങ്ങളുടെ പട്ടികയില്‍ ഏറ്റവും ഒടുവിലത്തെ സ്ഥാനമാണ് ഡല്‍ഹിക്ക്. വെറും 29 ഡോളര്‍ ചെലവിട്ട് ആറ് ലിറ്റര്‍ ബിയറാണ് ഡല്‍ഹിയിലെ വാര്‍ഷിക പ്രതീശീര്‍ഷ ഉപഭോഗം. പ്രാഗിലെ (ചെക്ക് റിപ്പബ്ളിക്) പ്രതിശീര്‍ഷ ഉപഭോഗം 130 ലിറ്ററും ഹൊചിമിന്‍സിറ്റിയില്‍ (വിയറ്റ്നാം) ഇത് 119 ലിറ്ററും ആണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍