ഡബ്ളിനില്‍ സീറോ മലബാര്‍ സഭ ദുക്റാന തിരുനാള്‍ ആഘോഷിക്കുന്നു
Thursday, July 2, 2015 8:13 AM IST
ഡബ്ളിന്‍: സീറോ മലബാര്‍ സഭ ജൂലൈ മൂന്നിനു (വെള്ളി) ഭാരതത്തിന്റെ അപ്പസ്തോലനായ മാര്‍ തോമാശ്ളീഹയുടെ ദുക്റാന തിരുനാള്‍ ആഘോഷിക്കുന്നു. താല ഏയില്‍സ്ബറി സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് ദേവാലയത്തില്‍ വൈകുന്നേരം ആറു മുതല്‍ രാത്രി 8.30 വരെയാണ് ശുശ്രൂഷകള്‍. പ്രിസണ്‍ മിനിസ്ട്രി -ഇന്ത്യ നോര്‍ത്തേണ്‍ റീജണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോണ്‍ പുതുവ തിരുക്കര്‍മങ്ങള്‍ക്കു മുഖ്യകാര്‍മികത്വം വഹിക്കും.

തോമാശ്ളീഹയുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മദിനം ആഗോള സീറോ മലബാര്‍ ക്രിസ്ത്യാനികള്‍ സഭാദിനമായി ആചരിക്കുന്ന കടപ്പെട്ട വിശുദ്ധ ദിനമായതിനാല്‍ ഈ ആദ്യവെള്ളിയാഴ്ച നടക്കുന്ന വിശുദ്ധ കുര്‍ബാനയിലും മാര്‍ തോമാശ്ളീഹയുടെ ഓര്‍മദിന പ്രാര്‍ഥനകളിലും ആദ്യവെള്ളിയാഴ്ച ശുശ്രൂഷകളിലും പങ്കുചേര്‍ന്നു അനുഗ്രഹീതരാകാന്‍ ഏവരെയും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍