സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
Thursday, July 2, 2015 8:12 AM IST
മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ രണ്ട് സെന്ററുകളില്‍ നടത്തുന്ന വിശ്വാസ പരിശീലന ക്ളാസുകളിലെ മികച്ച കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

അച്ചടക്കം, പൊതുവിജ്ഞാനം, പഠനം, ഹാജര്‍ എന്നിവ പൊതുമാനദണ്ഡമാക്കിയാണ് ഓരോ മാസവും ഒരു ക്ളാസിലെ ഒരു കുട്ടിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്.

സൌത്ത് ഈസ്റ് സെന്ററിലെ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ക്ളയിറ്റണ്‍ സെന്റ് പീറ്റേഴ്സ് പള്ളിയില്‍ നടന്ന ചടങ്ങില്‍ മിഷന്‍ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി കുട്ടികള്‍ക്കു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അധ്യാപക കോ-ഓര്‍ഡിനേറ്റര്‍ സിജോ ജോണ്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍ ചടങ്ങിനു നേതൃത്വം നല്‍കി.

ദിയ സ്റീഫന്‍, അലക്സ് ടിനു, ക്രിസ്റോ സ്റീഫന്‍, ഏയ്ഞ്ചല്‍ സന്തോഷ്, ബൈനോ ബിനോജി, ദില്‍ഷ ഷാജി, ഷെറിന്‍ ആന്‍ ജേക്കബ്, സ്റെഫി ജേക്കബ്, ബെനിറ്റ ബിനുജി, ടിബി തോമസ്, ജെന്നറ്റ് ജോസഫ്, സ്റെബിന്‍ സ്റീഫന്‍ എന്നിവര്‍ ടൌറലി ീള ങീിവേ ആയി തെരഞ്ഞെടുക്കപ്പെട്ടു.

നോര്‍ത്ത് വെസ്റ് സെന്ററിലെ സര്‍ട്ടിഫിക്കറ്റുകള്‍ ഫോക്കനാര്‍ സെന്റ് മാത്യൂസ് പള്ളിയില്‍ നടന്ന ചടങ്ങില്‍ പതിനൊന്നാം ക്ളാസിലെ ബെസ്റ് സ്റുഡന്റായ ജോബിന്‍ ജിജോ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

ഹാനിക് അമല്‍, ടോബി സോളമന്‍, ഇമ്മാനുവല്‍ ജോയിസ്, സ്നേഹ ഷാജി, സ്റീവ് സോളമന്‍, തെരേസ ഫിലിപ്പ്, ആന്‍ റോസ് ജിജിമോന്‍, അലീന ബിനോയി, രാഹൂല്‍ ജോണ്‍സ്, സ്നേഹ ജയ്മോന്‍, ജിബിന്‍ ജിജോ എന്നിവര്‍ ടൌറലി ീള ങീിവേ അര്‍ഹരായി. അധ്യാപകരും മാതാപിതാക്കളും ചടങ്ങിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍