പ്രഫ. എം.എം. ജോര്‍ജ് കാലിഫോര്‍ണിയായില്‍ നിര്യാതനായി
Thursday, July 2, 2015 8:12 AM IST
തൊടുപുഴ: ന്യൂമാന്‍ കോളജ് ഫിസിക്സ് വിഭാഗം മേധാവിയായിരുന്ന റിട്ട. പ്രഫ. എം.എം. ജോര്‍ജ് (64) കാലിഫോര്‍ണിയായില്‍ ഞായറാഴ്ച നിര്യാതനായി. സംസ്കാരം പിന്നീട്.

ഒന്നരമാസം മുമ്പാണ് കാലിഫോര്‍ണിയായിലുള്ള മകളുടെ അടുത്തെത്തിയത്. രണ്ടാഴ്ച മുമ്പ് രോഗബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരുന്നതിനുള്ള ശ്രമം നടന്നുവരികയാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം