പ്രഫ. കെ.വി. തോമസിനും ജോര്‍ജ് കളളിവയലിലിനും ഡാളസില്‍ സ്വീകരണം ജൂലൈ എട്ടിന്
Thursday, July 2, 2015 8:08 AM IST
ഗാര്‍ലന്റ് (ഡാളസ്): മുന്‍ കേന്ദ്രമന്ത്രിയും പാര്‍ലമെന്റ് അക്കൌണ്ട്സ് കമ്മിറ്റി ചെയര്‍മാനുമായ പ്രഫ. കെ.വി. തോമസ് എംപിക്കും ദീപിക അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കളളിവയലിലിനും സ്വീകരണം നല്‍കുന്നു. ജൂലൈ എട്ടിനു (ബുധന്‍) വൈകുന്നേരം 6.30നുഡാളസിലാണു സ്വീകരണ പരിപാടി.

കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ സെന്ററും സംയുക്തമായാണു സ്വീകരണം സംഘടിപ്പിച്ചിരിക്കുന്നത്.

കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന സ്വീകരണ സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ പ്രസിഡന്റ് ബാബു സി മാത്യു, സെക്രട്ടറി റോയ് കൊടുവത്ത് എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: റോയ് കൊടുവത്ത് (സെക്രട്ടറി കെഎഡി) 972 569 7165 ഷിജു ഏബ്രഹാം (സെക്രട്ടറി ഐസിഇസി) 214 929 3570.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍