വാഹനാപകടം അഞ്ചു മലയാളികള്‍ മരിച്ചു
Thursday, July 2, 2015 8:07 AM IST
ദമാം: സൌദി-ദുബായി അതിര്‍ത്തിയിലുള്ള ബത്തക്കും ഷൈബക്കും ഇടക്ക് ഇന്നലെ രാത്രി നടന്ന വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു.

ആലപ്പുഴ സ്വദേശി നൂമാന്‍, തിരുവനന്തപുരം സ്വദേശികളായ രവീന്ദ്രന്‍, ശിവകുമാര്‍, കൊല്ലം സ്വദേശികളായ തുളസീധരന്‍, സന്തോഷ് എന്നിവരാണു മരിച്ച മലയാളികള്‍.

ഷൈബയിലെ ജോലി സ്ഥലത്തുനിന്നു ദമാമിലെ കമ്പനിയിലേക്കു വരുന്ന വഴി ബത്തക്കും ഷൈബക്കും ഇടയ്ക്ക് ഇവര്‍ സഞ്ചരിച്ച പിക്കപ്പ് ട്രെയ്ലറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ അഞ്ചു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ദമാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ തൊഴിലാളികളാണു മരിച്ച മലയാളികള്‍.

മൃതദേഹങ്ങള്‍ അല്‍ അഹ്സ കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം