ഐഎംഎയുടെ ഓണാഘോഷം ഓഗസ്റ് 22ന്
Thursday, July 2, 2015 8:06 AM IST
സിഡ്നി: ഇലവാരാ മലയാളി അസോസിയേഷന്റെ (ഐഎംഎ) ഓണാഘോഷങ്ങള്‍ക്ക് ഓഗസ്റ് 22നു നടക്കും. രാവിലെ 10.30നു റിബണ്‍വുഡ് സെന്റര്‍ ഡാപ്റ്റോയില്‍ വിപുലമായ പരിപാടികളോടെയാണ് ആഘോഷ പരിപാടികള്‍ അരങ്ങേറുക.

രാവിലെ വിവിധ ടീമുകളുടെ അത്തപൂക്കള മത്സരം, വനിതകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേക വടംവലി മത്സരം, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ നടക്കും.

തുടര്‍ന്നു നടക്കുന്ന കലാപരിപാടികള്‍ക്കു ഐഡിയ സ്റാര്‍ സിംഗര്‍ ജോബി ജോണും കൈരളി ടിവി അവതാരികയും പാട്ടുകാരിയുമായ സുമി അരവിന്ദും നേതൃത്വം നല്‍കും.

ജൂലൈ 11 മുതല്‍ ക്രിക്കറ്റ് മത്സരം, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് എന്നീ മത്സരങ്ങള്‍ നടക്കുമെന്ന് ഗെയിംസ് കോ-ഓര്‍ഡിനേറ്റര്‍മാരായ ജോബി ഐപ്പും ജില്‍സണും അറിയിച്ചു. സ്പോര്‍ട്സ് ഡേ കോ-ഓര്‍ഡിനേറ്റര്‍മാരായി ജിസ്, ജോജന്‍, ഗിരീഷ് എന്നിവരെ തെരഞ്ഞെടുത്തു.

പരിപാടികളില്‍ പങ്കെടുക്കാനും ഓണാഘോഷങ്ങളില്‍ പങ്കാളികളാകാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഐഎംഎ പ്രസിഡന്റ് ജിജോ ജോസും സെക്രട്ടറി ശ്രീജിത്തും അറിയിച്ചു.

വിവരങ്ങള്‍ക്ക്: ധീരേഷ് 041432392, പ്രിന്‍സ് 0431280485, അനൂപ് 0420481143.