ഹള്‍ സെന്റ് ജോസഫ്സ് കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധരുടെ സംയുക്ത തിരുനാള്‍ ജൂലൈ നാലിന്
Thursday, July 2, 2015 8:05 AM IST
ഹള്‍ (മാഞ്ചസ്റര്‍): ഭാരതത്തിന്റെ അപ്പസ്തോലനായ മാര്‍ തോമാശ്ളീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ ചാവറയച്ചന്റെയും വിശുദ്ധ ഏവുപ്രാസ്യമ്മയുടെയും സംയുക്ത തിരുനാള്‍ ജൂലൈ നാലിനു (ശനി) ആഘോഷിക്കുന്നു.

സെന്റ് ജോസഫ്സ് ദേവാലയത്തില്‍ വൈകുന്നേരം 4.30നു കൊടിയേറ്റോടെ തിരുനാള്‍ കര്‍മങ്ങള്‍ക്കു തുടക്കമാവും. തുടര്‍ന്നു പ്രസുദേന്തി വാഴിക്കല്‍, ലദീഞ്ഞ്, ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, കഴുന്നെടുപ്പ്, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം എന്നിവ നടക്കും.

തിരുനാളിനോടനുബന്ധിച്ചു സ്നേഹവിരുന്നും മാജിക് ഷോയും അരങ്ങേറും.

തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി തിരുനാള്‍ കമ്മിറ്റിക്കുവേണ്ടി ഫാ. ആന്റണി ചുണ്ടലിക്കാട്ടില്‍, റോബി വയലില്‍, ഷൈന്‍ ഫിലിപ്പ്, ജോഗേഷ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍