കുവൈറ്റില്‍ തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
Thursday, July 2, 2015 8:04 AM IST
കുവൈറ്റ്: തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. വാടാനപള്ളി നടുവില്‍ സ്വദേശി പുതിയ വീട്ടില്‍ പി.എം. മജീദാണ് (55) ആണ് മരിച്ചത്. ടാക്സി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം വ്യഴാഴ്ച ഉച്ചയ്ക്ക് 12.30 മുതല്‍ ഒന്നര വരെ സബാ മോര്‍ച്ചറിയില്‍ പെതുദര്‍ശനത്തിനു വയ്ക്കും. വൈകുന്നേരത്തെ എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്കു കൊണ്ടുപോകും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍