ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്സ് ഫാമിലി നൈറ്റ് വര്‍ണാഭമായി
Thursday, July 2, 2015 5:10 AM IST
ന്യൂയോര്‍ക്ക് : ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്സിന്റെ ഫാമിലി നൈറ്റ് മുംബൈ സ്പൈസ് റസ്ററന്റില്‍ നടന്നു. സെക്രട്ടറി തോമസ് കൂവള്ളൂര്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഷെവലിയര്‍ ഇട്ടന്‍ ജോര്‍ജ് പാടിയേടത്ത് മലയാളി സംഘടനകള്‍ പുതിയ തലമുറയ്ക്ക് പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടാക്കണമെന്നും അമേരിക്കന്‍ മുഖ്യധാര രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനു കുട്ടികളെ തയാറാക്കണമെന്നും നിര്‍ദേശിച്ചു.

ഫാമിലി നൈറ്റ് ഉദ്ഘാടനം ചെയ്തു ഇന്ത്യന്‍ അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് മാധവന്‍ നായര്‍ പ്രസംഗിച്ചു. ലൈസി അലക്സ് കോ-ഓര്‍ഡിനേറ്റര്‍ ആയി വര്‍ണാഭമായ കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. ജോമോന്‍ മാത്യു, നേഹ ജോ, അഷിത അലക്സ്, മേരിക്കുട്ടി മൈക്കിള്‍ എന്നിവരുടെ കലാവിരുന്ന് ഹൃദ്യമായി.

പോള്‍ കറുകപ്പിള്ളി, ജോഫ്രിന്‍ ജോസ് ,വിനോദ് കെയാര്‍കെ, ജോയ് ഇട്ടന്‍, ലീല മാരേട്ട്, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഷൈനി ഷാജന്‍, തങ്കപ്പന്‍ രാജന്‍, വിജയി കുറുപ്പ്, ജോസ് കാനാട്ടു, ഷാജി വര്‍ഗീസ്, സഞ്ജയ് (നാമം), ജിന്‍സ്മോന്‍ സക്കറിയ, ജോജി കാവനാല്‍, ഷാജന്‍, റവ ഡോ. വര്‍ഗീസ് ബ്രഹാം, ഹാരി സിംഗ്, സണ്ണി ചാക്കോ, ഇന്ത്യന്‍ കത്തോലിക്ക അസോസിയേഷന്‍, ജസ്റിസ് ഫോര്‍ ഓള്‍ ഭാരവാഹികള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ലൈസി അലക്സ്, ബിനു ചാവറ എന്നിവര്‍ എംസിമാരായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം