ജര്‍മനിയില്‍ തൊഴിലില്ലായ്മ റിക്കാര്‍ഡ് താഴ്ചയില്‍
Wednesday, July 1, 2015 8:23 AM IST
ബര്‍ലിന്‍: ജര്‍മനിയിലെ തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. സാമ്പത്തിക മാന്ദ്യകാലത്തുനിന്നുള്ള ശക്തമായ തിരിച്ചുവരവ് ശരിയായ ദിശയില്‍ത്തന്നെയാണെന്നാണ് ഇതില്‍നിന്നു വ്യക്തമാകുന്നതെന്നു വിദഗ്ധര്‍.

2.786 മില്യനാണ് ഇപ്പോള്‍ രാജ്യത്തെ രജിസ്റ്റേര്‍ഡ് തൊഴില്‍രഹിതരുടെ എണ്ണം. മുന്‍ മാസത്തേക്കാള്‍ ആയിരം പേരുടെ കുറവാണിത്. എന്നാല്‍, അയ്യായിരത്തോളം പേരുടെ കുറവു വരുമെന്നാണു കഴിഞ്ഞ മാസം പ്രവചിക്കപ്പെട്ടിരുന്നത്.

ജൂണിലെ തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനമാണ്. ഇതിനു മേയിലെ നിരക്കില്‍നിന്നു മാറ്റമില്ല. ജര്‍മന്‍ പുനരേകീകരണത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കുതന്നെയാണ് ഇതും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍