ഒസിസി ജിദ്ദ കണ്ണമംഗലം കമ്മിറ്റി അരുവിക്കര തെരഞ്ഞെടുപ്പു വിജയം ആഘോഷിച്ചു
Wednesday, July 1, 2015 8:20 AM IST
ജിദ്ദ: ഒസിസി ജിദ്ദ കണ്ണമംഗലം കമ്മിറ്റി അരുവിക്കര തെരഞ്ഞെടുപ്പു വിജയം ആഘോഷിച്ചു. ശറഫിയയില്‍ പരസ്പരം ലഡു വിതരണം ചെയ്താണ് വിജയാഹ്ളാദം പ്രകടിപ്പിച്ചത്.

സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണ് അരുവിക്കരയിലെ ജനങ്ങള്‍ നല്‍കിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചയ്ക്ക് ഈ വിജയം കാരണമാകുമെന്നും യോഗം അഭിപ്രായപെട്ടു.

പ്രസിഡന്റ് മജീദ് ചേറൂര്‍, സക്കീറലി കണ്ണേത്ത്, യഹിയ, അസി മുജീബ്, ഹാരിസ് ചേറുവില്‍, വി.പി. കുട്ടിമോന്‍, ഷരീഫ് കെ.സി. അഫ്സല്‍ പുളിയാളി, ഇല്യാസ് കണ്ണമംഗലം എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍