അന്താരാഷ്ട്ര യോഗാദിനത്തില്‍ പിഎംഎഫ് യൂറോപ്പിലെമ്പാടും യോഗാപരിശീലനം നടത്തി
Wednesday, July 1, 2015 7:02 AM IST
വിയന്ന: ഐക്യരാഷ്ട്രസഭയുടെ ആഹ്വാന പ്രകാരം ജൂണ്‍ 21നു അന്താരാഷ്ട്രയോഗാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) യൂറോപ്യന്‍ റീജണിന്റെ ആഭിമുഖ്യത്തില്‍ വിവിധ രാജ്യങ്ങളില്‍ യോഗ പരിശീലനം നടത്തി.

വന്‍ ജനപങ്കാളിത്തത്തോടുകൂടി യോഗ പരിശീലനം നടത്താനായതില്‍ അതിയായ സന്തോഷം ഉണ്െടന്നും പ്രവാസികളെ കൂടാതെ വിദേശ പൌരന്മാരെയും യോഗ പരിശീലനത്തിനുകൊണ്ട് വരാനായത് പിഎംഎഫ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തന വിജയമായി കരുതുന്നുവെന്നു യൂറോപ്യന്‍ റീജണ്‍ ചെയര്‍മാന്‍ സിറിള്‍ മനയാനിപ്പുര, പ്രസിഡന്റ് ജോഷിമോന്‍ എറണാകേരില്‍, സെക്രട്ടറി ബീയിംഗ്സ് എന്നിവര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍