കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ അബാസിയ, സാല്‍മിയ എന്നിവിടങ്ങളിലായി സംഘടിപ്പിച്ച മാതൃഭാഷാ പഠന ക്ളാസ് 'കിങ്ങിണികൂട്ട'ത്തിനു നിറപ്പകിട്ടാര്‍ന്ന സമാപനം.
ജൂണ്‍ 29നു വൈകുന്നേരം 5.30ന് അബാസിയ സെന്റ് അല്‍ഫോന്‍സ ഹാളില്‍ നടന്ന സമാപനചടങ്ങുകള്‍ ശ്രുതി സ്കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്കിന്റെ നിരണം ഭദ്രാസന ഡയറക്ടറും ഒവിബിഎസ് ട്രെയിനറുമായ ഫാ. മാത്യു സഖറിയ ഉദ്ഘാടനം ചെയ്തു. സെന്റ് ഗ്രീഗോറിയോസ് മഹാഇടവക വികാരി ഫാ. രാജു തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ യുവജനപ്രസ്ഥാനം യൂണിറ്റ് സെക്രട്ടറി ദീപ് ജോണ്‍ സ്വാഗതവും കിങ്ങിണിക്കൂട്ടം കണ്‍വീനര്‍ ജോമോന് ജോണ്‍ നന്ദിയും പറഞ്ഞു.
സഹവികാരി ഫാ. റെജി സി. വര്‍ഗീസ്, സഭാ മാനേജിംഗ് കമ്മിറ്റി മെംബര്‍ ഷാജി ഏബ്രഹാം, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് റിട്ട. പ്രഫസറും മര്‍ത്തമറിയം സമാജം തുമ്പമണ്‍ ഭദ്രാസന സെക്രട്ടറിയുമായ ഡോ. വല്‍സ ജോര്‍ജ്, ഇടവക ആക്ടിംഗ് സെക്രട്ടറി ജേക്കബ് തോമസ്, കിങ്ങിണി കൂട്ടം ഹെഡ്മാസ്റര്‍ ഏബ്രഹാം സി. അലക്സ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇടവക ട്രഷറാര്‍ ജോണ്‍ പി. ജോസഫ്, ഒസിവൈഎം ലേവൈസ് പ്രസിഡന്റ് ജെറി ജോണ്‍ കോശി, വാര്‍ഷിക കണ്‍വീനര്‍ ഷൈജു കുര്യന്, ട്രഷറര്‍ ഷോബിന്‍ കുര്യന്, ജോ. സെക്രട്ടറിമാരായ അനീഷ് തോമസ്, സിന്‍സി സാം, സാല്‍മിയ ഏരിയ കോ-ഓര്‍ഡിനേറ്റേഴ്സ് ആന്‍സി വര്‍ഗീസ്, അജിത് മാത്യു, കമ്മിറ്റിയംഗങ്ങളായ തോമസ് ഡാനിയേല്‍, മനോജ് ഏബ്രഹാം, ജോമോന് കോട്ടവിള എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി. കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ചടങ്ങിനു കൊഴുപ്പേകി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍