പ്രഥമ ഇരവിപേരൂര്‍ സംഗമം വര്‍ണാഭമായി
Wednesday, July 1, 2015 6:53 AM IST
ലണ്ടന്‍: പ്രഥമ ഇരവിപേരൂര്‍ സംഗമം സോമര്‍സെറ്റിലെ ബാര്‍ട്ടണ്‍ ക്യാമ്പില്‍ പര്യവസാനിച്ചു. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂരില്‍നിന്നു യുകെയിലേക്കു കുടിയേറിയവരുടെ സംഗമം ശനിയാഴ്ച വൈകുന്നേരം നാട്ടില്‍നിന്നും എത്തിച്ചേര്‍ന്ന മാതാപിതാക്കള്‍ നിലവിളക്കു തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്നു മുതിര്‍ന്നവരുടെയും കുട്ടികളുടെയും നിരവധി കലാ പരിപാടികളും സംഗമത്തിന്റെ ഭാഗമായി നടന്നു.

അടുത്ത സംഗമത്തിന്റെ കോ-ഓര്‍ഡിനേറ്ററായി സജി ഏബ്രഹാം (ന്യു കാസില്‍), ബിജു ആന്‍ഡ്രൂസ് (ബ്ളാക് പൂള്‍) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍