സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു
Wednesday, July 1, 2015 6:50 AM IST
ബംഗളൂരു: നോര്‍ത്ത് വെസ്റ്റ് കേരളസമാജത്തിന്റെ വിദ്യാഭ്യാസ സഹായനിധിയായ വിദ്യാനിധിയുടെ ഈവര്‍ഷത്തെ സ്കോളര്‍ഷിപ്പിന്റെ ആദ്യഘട്ടം വിതരണം സമാജം ഹാളില്‍ നടത്തി. വിദ്യാഭ്യാസത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കുട്ടികള്‍ക്കാണ് ഈ സ്കോളര്‍ഷിപ്പ് നല്കുന്നത്. സ്കൂള്‍, കോളജ് വിഭാഗങ്ങളിലുള്ള കുട്ടികള്‍ക്കായി രണ്ടുലക്ഷം രൂപ വിതരണം ചെയ്തു. പ്രസിഡന്റ് ആര്‍. മുരളീധര്‍ അധ്യക്ഷത വഹിച്ചു. വിദ്യാനിധി ചെയര്‍മാന്‍ പി. പവിത്രന്‍ നേതൃത്വം നല്കി.