ജര്‍മനിയില്‍ രണ്ടു ദിവസത്തിനിടെ രണ്ട് അഭയാര്‍ഥി കേന്ദ്രങ്ങള്‍ക്കു തീവച്ചു
Tuesday, June 30, 2015 8:31 AM IST
ബര്‍ലിന്‍: സാക്സണിയിലെ ഫ്രീടെലില്‍ രണ്ടു ദിവസത്തിനിടെ രണ്ട് അഭയാര്‍ഥി കേന്ദ്രങ്ങള്‍ അക്രമികള്‍ തീവച്ചു നശിപ്പിച്ചു. ഇവിടെ ആരെയും താമസിപ്പിച്ചു തുടങ്ങിയിരുന്നില്ല. അതിനാല്‍, ആര്‍ക്കും പരിക്കില്ല.

ഞായറാഴ്ച രാവിലെ മീസെനിലായിരുന്നു ആദ്യ അക്രമം. ഇവിടെ, അഭയാര്‍ഥികളെ പാര്‍പ്പിക്കാന്‍ സജ്ജമാക്കിയിരുന്ന നാലുനില കെട്ടിടത്തിനാണ് തീവച്ചത്. ഇവിടെ അഭയാര്‍ഥികളെ താമസിപ്പിക്കുന്നതിനെതിരേ നേരത്തേ തന്നെ ഭീഷണിക്കത്ത് ലഭിച്ചിരുന്നതായി കെട്ടിടത്തിന്റെ ഉടമ അറിയിച്ചു.

തിങ്കളാഴ്ച ല്യൂബെക്കിലായിരുന്നു രണ്ടാമത്തെ അക്രമം. ആയിരത്തോളം യൂറോയുടെ നഷ്ടമാണു കണക്കാക്കുന്നത്. കുടിയേറ്റവിരുദ്ധരാണ് അക്രമത്തിനു പിന്നിലെന്നു കരുതുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍