ജര്‍മനിയില്‍ എടത്വാമേളയുടെ ഇരുപതാം വാര്‍ഷികാഘോഷം ജൂലൈ 11ന്
Tuesday, June 30, 2015 8:29 AM IST
കൊളോണ്‍: കുട്ടനാടിന്റെ ഹൃദയത്തുടിപ്പുമായി ജര്‍മനിയിലെ കുട്ടനാടന്‍ മലയാളികളുടെ രണ്ടു പതിറ്റാണ്ടുകള്‍ പിന്നിടുന്ന കൂട്ടായ്മയായ എടത്വാമേളയുടെ ഇരുപതാം വാര്‍ഷികസമ്മേളനം കൊളോണ്‍, വെസ്ലിംഗില്‍ നടക്കും.

ജൂലൈ 11 നു(ശനി) വൈകുന്നേരം 4.30ന് വെസ്ലിംഗ് സെന്റ് ഗെര്‍മാനൂസ് ദേവാലയ ഓഡിറ്റോറിയത്തില്‍ (ബോണര്‍ സ്ട്രാസെ 1, 50389,) മോണ്‍. ഡോ. മാത്യു കിളിരൂറിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആരംഭിക്കുന്ന ആഘോഷമായ സമൂഹബലിയില്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ (ചാപ്ളെയിന്‍ ഇന്ത്യന്‍ സമൂഹം കൊളോണ്‍), റവ.ഡോ. ജെയിംസ് കരിക്കംപള്ളി, ഫാ. ജോണ്‍ നമ്പ്യാപറമ്പില്‍ സിഎംഐ, ഫാ. തോമസ് ചാലില്‍ സിഎംഐ, ഫാ. ജോസ് വടക്കേക്കര സിഎംഐ, ഫാ.ജേക്കബ് ആലയ്ക്കല്‍ സിഎംഐ, ഫാ. ഡെന്നീസ് എബ്രഹാം സിഎംഐ, ഫാ.ജോസഫ് കൊക്കോത്ത്, ഫാ. പയസ് അലക്സ് സിഎംഐ എന്നിവര്‍ സഹകാര്‍മികരായിരിക്കും.

ദിവ്യബലിക്കുശേഷം വര്‍ണപകിട്ടാര്‍ന്ന വിവിധ കലാപരിപാടികള്‍ക്കൊപ്പം മോണ്‍സിഞ്ഞോര്‍ പദവി നേടിയ റവ. ഡോ കിളിരൂരിനെ അനുമോദിക്കും. കാപ്പിസല്‍ക്കാരവും കുട്ടനാടന്‍ വിരുന്നും ഉണ്ടായിരിക്കും. സൌഹൃദത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്ന കുട്ടനാട്ടുകാരുടെ സ്നേഹമേളയിലേക്ക് ഏവരെയും ഹാര്‍ദമായി സ്വാഗതം ചെയ്യുന്നതായി മേളയുടെ പ്രവര്‍ത്തകസമിതി അറിയിച്ചു.

വിവരങ്ങള്‍ക്ക്: ബെന്നിച്ചന്‍ കോലത്ത് 02131 271279, ടോമിച്ചന്‍ കണിയാംപറമ്പില്‍ 02241 911458, ജോസഫ് മുളപ്പന്‍ചേരില്‍ 02203 33139, വര്‍ഗീസ് ചന്ദ്രത്തില്‍ 02203 38954, ബാബു യോഗ്യാവീട് 0221 7327557, ജോസ് തോമസ് കുറിച്ചിയില്‍ 0228 662572, തങ്കപ്പന്‍ പട്ടത്താനം 02203 55254.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍