സ്വിറ്റ്സര്‍ലന്‍ഡ് കുടിയേറ്റക്കാരുടെ ആകര്‍ഷണ കേന്ദ്രം
Tuesday, June 30, 2015 8:28 AM IST
സൂറിച്ച്: സാമ്പത്തിക മാന്ദ്യം ബാധിച്ച ഇതര യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും സ്വിറ്റ്സര്‍ലന്‍ഡിലേക്കുള്ള കുടിയേറ്റം ഉയര്‍ന്ന തോതിലായി. കഴിഞ്ഞ വര്‍ഷം 73,000 വിദേശിയര്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ കുടിയേറി. ഇതില്‍ 50,600 പേരും യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും ഉള്ളവരായിരുന്നു.

ഗവണ്‍മെന്റ് ഡിപ്പാര്‍ട്ടുമെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണു പുതിയ വിവരങ്ങള്‍.

അഭ്യസ്തവിദ്യരായ വിദേശിയരുടെ കുടിയേറ്റം സ്വിറ്റ്സര്‍ലന്‍ഡിന്റെ സമ്പദ്ഘടനയെ കൂടുതല്‍ ശക്തമാക്കിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ജര്‍മ്മിനിയില്‍ നിന്നുള്ള കുടിയേറ്റം കുറയുകയും ഇറ്റലി, പോര്‍ട്ടുഗീസ്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും വന്‍ വര്‍ധനയും ഉണ്ടായി.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍