ഇന്ത്യന്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ആര്‍.കെ. പുരിക്ക് യുഎസ് സന്ദര്‍ശനാനുമതി
Tuesday, June 30, 2015 8:22 AM IST
വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയിലെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ ആര്‍.കെ. പുരിക്ക് അമേരിക്ക സന്ദര്‍ശിക്കുന്നതിനു 10 ദിവസത്തെ അനുമതി ലഭിച്ചു.

ജൂണ്‍ 29 മുതല്‍ ജൂലൈ ഒമ്പതു വരെയാണ്ു ഡല്‍ഹി മെട്രോ പോളിറ്റന്‍ മജിസ്ട്രേറ്റ് ഷിവാനി ചൌഹാന്‍ ബന്ധുവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനു പുരിക്ക് അനുമതി നല്‍കി ശനിയാഴ്ച ഉത്തരവിട്ടത്.

കഴിഞ്ഞ ഫെബ്രുവരി 29 നു പുരിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന 29 വയസുളള സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്ന പരാതിയിന്മേല്‍ നടപടികള്‍ സ്വീകരിച്ചതിനെത്തുടര്‍ന്നു അമേരിക്കന്‍ സന്ദര്‍ശനത്തിന് അനുമതി ലഭിച്ചിരുന്നില്ല. 2013 ല്‍ ജോലിയില്‍ പ്രവേശിച്ച തീയതി മുതല്‍ പല നിലയിലും തന്നെ ദ്രോഹിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നാണു സഹപ്രവര്‍ത്തക പരാതിപ്പെട്ടത്.

ഇതേത്തുടര്‍ന്നുളള അന്വേഷണത്തില്‍ മാര്‍ച്ചില്‍ അറസ്റ് ചെയ്തു ജാമ്യത്തില്‍ വിട്ട പുരിയോടു രാജ്യം വിട്ടു പോകരുതെന്നു കോടതി ഉത്തരവിട്ടിരുന്നു.

യുഎന്‍ ഇന്റര്‍ ഗവണ്‍മെന്റ് പാനല്‍ ഓണ്‍ ക്ളൈമറ്റ് ചേയ്ഞ്ച് ചെയര്‍ പേഴ്സണായിരുന്ന ആര്‍.കെ. പുരിക്കു സ്ഥാനം രാജിവയ്ക്കേണ്ടതായി വന്നിരുന്നു. എനര്‍ജി ആന്‍ഡ് റിസോഴ്സസ് ഇന്‍സ്റിറ്റ്യൂട്ടിന്റെ അതിര്‍ത്തിയില്‍ പോലും പ്രവേശിച്ചു പോകരുതന്നെന്നും കോടതി നിര്‍ദേശവും നല്‍കിയിരുന്നു.

തന്റെ പേരിലുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നു ആര്‍.കെ. പുരി ആവര്‍ത്തിച്ചു വ്യക്തമാക്കി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍