ഫിലാഡല്‍ഫിയായില്‍ ട്രൈസ്റേറ്റ് കേരള ഫോറത്തിന്റെ പൊന്നോണം ഓഗസ്റ് 23ന്
Tuesday, June 30, 2015 8:19 AM IST
ഫിലാഡല്‍ഫിയ: ഡലവേര്‍ വാലിയിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റേറ്റ് കേരള ഫോറം ഓര്‍മകള്‍ ഉണര്‍ത്തും പൊന്നോണം എന്ന ആഘോഷപരിപാടി സംഘടിപ്പിക്കുന്നു.

ഓഗസ്റ് 23നു (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ രാത്രി എട്ടു വരെയാണ് ആഘോഷ പരിപാടികള്‍. സെന്റ് തോമസ് സീറോ മലബാര്‍ ഓഡിറ്റോറിയം 608 വെല്‍ഷ് റോഡ്, ഫിലാഡല്‍ഫിയ, 19115 ലാണ് ആഘോഷ പരിപാടികള്‍.

അമേരിക്കയിലെ സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം കേരള തനിമയും സംസ്കാരവും വിളിച്ചറിയുന്ന സാംസ്കാരിക ഘോഷയാത്ര, തെയ്യം, പുലിക്കളി, തിരുവാതിരകളി, വിവിധ നൃത്ത വിദ്യാലയങ്ങള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങള്‍, ഗാനമേള, വിവഭസമൃദ്ധമായ ഓണസദ്യ എന്നിവയ്ക്കു പുറമേ ഓഗസ്റ് 15നും 23നും നടക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റ്, കാര്‍ഷികരത്നം അവാര്‍ഡ് ദാനം, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരെ ആദരിക്കല്‍ എന്നിവയും ആഘോഷങ്ങള്‍ക്കു മാറ്റു കൂട്ടുമെന്നു ചെയര്‍മാന്‍ രാജന്‍ സാമുവല്‍ അറിയിച്ചു.

ഫിലാഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന 15 സംഘടനകളുടെ സാരഥികള്‍ ആഘോഷ പരിപാടികള്‍ക്കു നേതൃത്വം നല്‍കും. ഉത്സവത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

ഓണാഘോഷ കമ്മിറ്റി ചെയര്‍മാന്‍ റോണി വര്‍ഗീസ്. കള്‍ച്ചറല്‍ പ്രോഗ്രാം: ഷിബു ജോണ്‍, ജയ്സണ്‍ വര്‍ഗീസ്, ജിനുമോന്‍ തോമസ്. വോളിബോള്‍: എം.സി. സേവ്യര്‍, ജോസഫ് തോമസ്, സുനോജ് മാത്യു, ജോണികുട്ടി മാത്യു, ടിബു ജോസ്. കര്‍ഷകരത്നം: ഫിലിപ്പോസ് ചെറിയാന്‍. അവാര്‍ഡ്: ജോര്‍ജ് ഓലിക്കല്‍. ഫണ്ട് റൈസിംഗ്: ഷാജി മിറ്റത്താനി. ഘോഷയാത്ര: ജോസഫ് ഫിലിപ്പ്. റിസപ്ഷന്‍: സാജന്‍ വര്‍ഗീസ്. ഓണസദ്യ: തോമസ് പി. മാത്യു, റോയി സാമുവല്‍.

ഡലവേര്‍ വാലിയില്‍ സംഘടിപ്പിക്കുന്ന ഓണ മോഹത്സവത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: രാജന്‍ സാമുവല്‍ (ചെയര്‍മാന്‍), 215 435 1015, സജി കരിംകുറ്റി (സെക്രട്ടറി) 215 385 1963, ഈപ്പന്‍ മാത്യു (ട്രഷറര്‍) 215 221 4138.