അബ്ദുസമദ് പൂക്കോട്ടൂരും സുബൈര്‍ പീടിയേക്കലും ദുബായി കെഎംസിസിയില്‍ പ്രഭാഷണം നടത്തും
Tuesday, June 30, 2015 8:19 AM IST
ദുബായി: യുഎഇ പ്രസിഡന്റിന്റെ അതിഥിയായി എത്തിയ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അബ്ദുസമദ് പൂക്കോട്ടൂര്‍, ദുബായി അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പ്രഭാഷണത്തിനെത്തിയ സുബൈര്‍ പീടിയേക്കല്‍ എന്നിവര്‍ ദുബായി കെഎംസിസി സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍ പ്രഭാഷണം നടത്തും.

ദുബായി കെഎംസിസി ഇഫ്താര്‍ ടെന്റില്‍ രാത്രി പത്തിനാണു പ്രഭാഷണം. ജൂലൈ രണ്ടിനു (വ്യാഴം) അബ്ദുസമദ് പൂക്കോട്ടൂരും നാലിനു (ശനി) സുബൈര്‍ പീടിയേക്കലും വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണം നടത്തുമെന്ന് പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹയും ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കറും അറിയിച്ചു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍