ജിദ്ദ: കോട്ടപ്പുറം പ്രവാസി കൂട്ടായ്മ ഇഫ്താര്‍ മീറ്റും വാര്‍ഷിക ജനറല്‍ ബോഡി യോഗവും സംഘടിപ്പിച്ചു. ശറഫിയ്യ കോട്ടപ്പുറം വില്ലയില്‍ നടന്ന പരിപാടി പ്രവര്‍ത്തകരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ജനറല്‍ ബോഡി യോഗം ഉപദേശക സമിതി ചെയര്‍മാര്‍ പി.വി. ഹസന് സിദ്ദിഖ് (ബാബു നഹ്ദി) ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി. അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. പി.ടി. മൂസ അവതരിപ്പിച്ച പുതിയ ഭാരവാഹികളുടെ പാനല്‍ യോഗം അംഗീകരിച്ചു. സംഘടന നാട്ടില്‍ നടത്തുന്ന ജീവകാരുണ പ്രവര്‍ത്തനങ്ങളും പ്രവാസിക്ഷേമ പദ്ധതികളും ഊര്‍ജിതപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. എം.കെ അബ്ദുല്‍ വഹാബ് സ്വാഗതവും പി.ടി. ജംഷീര്‍ നന്ദിയും പറഞ്ഞു. കെ.ടി. സിദ്ദിഖ് ഖിറാഅത്ത് നടത്തി.
ടി.പി. സീക്കര്‍, യു.പി ഇസ്ഹാഖ്, വി.റസല്‍, പി.എന്‍. സല്മാന്, ടി.പി. സുനീര്‍ അലി, ഉള്ളാടന്‍ അബു, ടി.പി. ഹബീബ്, പി. സാജു, യു. ഫിറോസ്, ടി.പി. നാസര്‍, എം.കെ. അബ്ദുറഹ്മാന്, ടി.കെ. റിയാസ്, ഹംസ താഴത്തേരി, ടി.പി. അശ്റഫ്, മുസ്തഫ പൂളക്കല്‍, ചോലയില്‍ മുഹമ്മദ് കുട്ടി, പി.വി. സഫീര്‍, ടി.പി. ആഷിഖ്, എം.സി. അബ്ദു എന്നിവര്‍ സംഗമത്തിനു നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍