റിസ-ത്രൈമാസ ഗ്ളോബല്‍ ഇ-കാമ്പയിന്‍ ആരംഭിച്ചു
Monday, June 29, 2015 8:15 AM IST
റിയാദ്: ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി-റിസയുടെ ഭാഗമായി സുബൈര്‍കുഞ്ഞു ഫൌണ്േടഷന്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ത്രൈമാസ ഗ്ളോബല്‍ ഇ-കാമ്പയിന് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തില്‍ ആരംഭമായി. ഇംഗ്ളീഷ് ഭാഷയിലുള്ള ലഹരിവിരുദ്ധ സന്ദേശ ലഘുലേഖ സാമൂഹികപ്രവര്‍ത്തകര്‍, സന്നദ്ധസംഘടനകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ വിവിധ സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍, ഇ-മെയില്‍ ഗ്രൂപ്പുകള്‍, വെബ് സൈറ്റുകള്‍ തുടങ്ങിയവയിലൂടെയും റിസ നേരിട്ടും അന്താരാഷ്ട്രതലത്തില്‍ കുറഞ്ഞത് 10 ലക്ഷം പേരില്‍ എത്തിക്കുകയാണ് ഇത്തവണ ലക്ഷ്യമിടുന്നത്. റിയാദില്‍ നടന്ന ചടങ്ങില്‍ യുനിസെഫ് റീജണല്‍ ഓഫീസിലേക്ക് റിസ വനിതാവിഭാഗം കോഓര്‍ഡിനേറ്റര്‍ പത്മിനി യു. നായരും ലോകാരോഗ്യസംഘടനയുടെ മുന്‍ ടിബി കണ്‍സള്‍ട്ടന്റും അന്താരഷ്ട്ര സന്നദ്ധസംഘടനയായ പാത്തിന്റെ ടെക്നിക്കല്‍ ഡയറക്റ്ററുമായ ഡോ. എസ്.എസ്. ലാലി, റിസ കണ്‍വീനര്‍ ഡോ. എസ്. അബ്ദുള്‍ അസീസും ആദ്യ ഇ-മെയില്‍ സന്ദേശങ്ങള്‍ കൈമാറി.

കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജിന് യുനൈറ്റഡ് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. മുഹമ്മദ് അഷറഫും റിയാദ് ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഹേമന്ത് കോത്തല്‍വാറിന് റിയാദ് എന്‍ആര്‍ഐ ഫോറം പ്രതിനിധി ജവേദ് അലിയും കേരള മുഖമന്ത്രി ഉമ്മന്‍ ചാണ്ടി, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, സാമുഹികക്ഷേമ മന്ത്രി ഡോ. എം.കെ. മുനീര്‍, വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്, എക്സൈസ് മന്ത്രി കെ. ബാബു, ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ് എന്നിവര്‍ക്ക് യഥാക്രമം ലയണ്‍സ് സെക്രട്ടറി ജോണ്‍ ഫെര്‍ണാണ്ടസ്, ഐഎംഎ പ്രസിഡന്റ് ഡോ. സാംസണ്‍, അല്‍മദീന എച്ച്ആര്‍എം ഷാജി ആലപ്പുഴ, അഡ്വ. അനീര്‍ബാബു, സനൂപ് പയ്യന്നൂര്‍, ജോര്‍ജുകുട്ടി മാക്കുളത്ത്, കിംഗ് അബ്ദുള്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ മിര്‍മൊഹസിന്‍ അലി എന്നിവര്‍ സന്ദേശങ്ങളയച്ചു. ലഘുലേഖ റിസയുടെ ഫേസ്ബുക്ക് പേജില്‍ (ംംം.ളമരലയീീസ.രീാ/ൃശമെമരശ്േശ്യ) ലഭ്യമാണ്.

മേയ് 31-ലെ ലോക പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് അല്‍ മദിന ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്കായി ഒരുക്കിയ കൂപ്പണ്‍ മല്‍സര വിജയികളായ ഹിബ അബ്ദുള്‍ ഹമീദിന് (ജനറല്‍ വിഭാഗം) നാസര്‍ അബൂബേക്കറും മുഹമ്മദ് ഖുവൈസ് അല്‍ ലയാലിക്ക് (സ്റാഫ് വിഭാഗം) ജോര്‍ജുകുട്ടി മാക്കുളത്തും ചടങ്ങില്‍ സമ്മാനം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍