ഓക്സ്ഫോര്‍ഡ് സംഗമം ആഘോഷപൂര്‍വം കൊണ്ടാടി
Monday, June 29, 2015 7:20 AM IST
മാല്‍വെന്‍: മാല്‍വെന്‍ മലനിരകളെ പുളകം കൊള്ളിച്ചുകൊണ്ടു മൂന്നാമത് ഓക്സ്ഫോര്‍ഡ് സംഗമം (യുകെ) ആഘോഷപൂര്‍വം കൊണ്ടാടി.

ജൂണ്‍ 21, 22 തീയതികളില്‍ നടന്ന സംഗമം 'ഫാദേഴ്സ് ഡേ' ആഘോഷത്തോടെ തുടങ്ങി. വിവിധ കലാപരിപാടികള്‍ സംഗമത്തിനു മോടി കൂട്ടി. പിക്നിക്, ബാര്‍ബിക്യു എന്നിവയും എല്ലാവരും ആസ്വദിച്ചു. സംഗമത്തിന്റെ ഭാഗമായി ഗാനമേളയും നടന്നു.

ബാംഗ്ളൂര്‍ ഓക്സ്ഫോര്‍ഡ് കോളജില്‍നിന്നു പഠനം പൂര്‍ത്തിയാക്കി യുകെയില്‍ ജീവിതം കുരുപ്പിടിപ്പിച്ച പൂര്‍വ വിദ്യാര്‍ഥികള്‍ മൂന്നാം തവണയാണ് ഒന്നിച്ചുകൂടിയത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലേതുപോലെ ഇത്തവണയും വിജയിച്ചതിന്റെ സന്തോഷം എല്ലാവരും പങ്കുവച്ചു. കോളജ് ജീവിതത്തിലെ കുസൃതികളും രസങ്ങളും ചികഞ്ഞു പുറത്തെടുത്ത മനോഹരമായ നിമിഷങ്ങള്‍ രണ്ടു ദിവസത്തേക്ക് എല്ലാവരെയും വീണ്ടും കോളജ് ജീവിതത്തിലേക്കു മടക്കികൊണ്ടുപോയി.

ഇന്ത്യയില്‍ വിപുലമായ രീതിയില്‍ ഓക്സ്ഫോര്‍ഡ് സംഗമം നടത്തുന്നതിനെകുറിച്ച് സംഗമത്തില്‍ ചര്‍ച്ച നടന്നു. ഇതേത്തുടര്‍ന്നു 2020 ല്‍ വലിയ ആഘോഷം ഇന്ത്യയില്‍ നടത്താന്‍ തീരുമാനമായി. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ വിശദമായ ആലോചനകള്‍ക്കുശേഷം ഏവരെയും അറിയിക്കും.

അടുത്ത സംഗമം 2016 ജൂണ്‍ 25 26 തീയതികളില്‍ നടക്കും.

റിപ്പോര്‍ട്ട്: ഷോയി കുര്യാക്കോസ്