കാന്‍ജ് 2015-16 ഭരണ സമിതി നിലവില്‍ വന്നു
Monday, June 29, 2015 7:19 AM IST
ന്യൂജേഴ്സി: കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ (കാന്‍ജ്) 2015-16 വര്‍ഷത്തിലേക്കുള്ള ഭരണസമിതി നിലവില്‍ വന്നു.

ജൂണ്‍ 28 നു (ശനി) എഡിസണ്‍ ഹോട്ടലില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികളായി ജയപ്രകാശ് കുളമ്പില്‍ (പ്രസിഡന്റ്), സ്വപ്ന രാജേഷ് (സെക്രട്ടറി), അലക്സ് മാത്യു (ട്രഷറര്‍), റോയ് മാത്യു (വൈസ് പ്രസിഡന്റ്), ജയന്‍ എം. ജോസഫ് (ജോ. സെക്രട്ടറി), പ്രഭു കുമാര്‍ (ജോ. ട്രഷറര്‍), ദീപ്തി നായര്‍ (കള്‍ച്ചറല്‍ അഫയേര്‍സ്), ജോസഫ് ഇടിക്കുള (മീഡിയ ആന്‍ഡ് പബ്ളിസിറ്റി അഫയേഴ്സ്), രാജു കുന്നത്ത് (ചാരിറ്റി അഫയേഴ്സ്), അബ്ദുള്ള സൈദ് (സോഷ്യല്‍ ആന്‍ഡ് സോഷ്യല്‍ അഫയേഴ്സ്), ജെസിക തോമസ് (യൂത്ത് അഫയേഴ്സ്) എന്നിവരെ കമ്മിറ്റി അംഗങ്ങളായും ആനി ജോര്‍ജ്, സ്മിത മനോജ്, മുന്‍ പ്രസിഡന്റ്മാരായ മാലിനി നായര്‍, ജോസ് വിളയില്‍, ഫോമ റീജണല്‍ വൈസ് പ്രസിഡന്റ് ജിബി തോമസ് മോളോപറമ്പില്‍ എന്നിവരെ ട്രസ്റി ബോര്‍ഡിലേയ്ക്കും ജോണ്‍ തോമസ് ഓഡിറ്റര്‍ ആയും മുന്‍ പ്രസിഡന്റ് ജോ പണിക്കര്‍ എക്സ് ഒഫീഷ്യല്‍ ആയും തെരഞ്ഞെടുത്തു.

കഴിഞ്ഞ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിച്ച ഏവര്‍ക്കും മുന്‍ പ്രസിഡന്റ് ജോ പണിക്കര്‍, ജയിംസ് ജോര്‍ജ് (മുന്‍ ട്രഷറര്‍), അനില്‍ പുത്തന്‍ചിറ (മുന്‍ സെക്രട്ടറി) എന്നിവരടങ്ങിയ കമ്മിറ്റി നന്ദി പറഞ്ഞു.

നിയുക്ത പ്രസിഡന്റ് ജയപ്രകാശ് കുളമ്പില്‍ ജനറല്‍ ബോഡിക്കു നന്ദി പറയുകയും വരുംകാല പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ഇടിക്കുള ജോസഫ്