കുടുംബസംഗമം രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്തു
Monday, June 29, 2015 7:15 AM IST
ഗാള്‍വേ (അയര്‍ലന്‍ഡ്): ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ അയര്‍ലന്‍ഡ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കുടുംബ സംഗമത്തിന്റെ ഇടവകതലത്തിലുള്ള രജിസ്ട്രേഷന്റെ ഉദ്ഘാടനം നടന്നു.

ജൂണ്‍ 27നു (ശനി) വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി ഫാ. ബിജു പാറേക്കാട്ടില്‍ ഇടവകയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കു രജിസ്ട്രേഷന്‍ ഫോം നല്‍കിക്കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

സെപ്റ്റംബര്‍ 25, 26, 27 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഡബ്ളിനിലെ കാസ്റില്‍നോക്ക് കോളജിലാണു കുടുംബസംഗമം നടത്തുന്നത്. സംഗമത്തില്‍ മെത്രാപ്പോലീത്ത യൂഹാനോന്‍ മോര്‍ മിലിത്തിയോസ് സംബന്ധിക്കും. കുടുംബ സംഗമത്തിന്റെ വിജയത്തിനായി ഭദ്രാസന തലത്തിലും ഇടവകതലത്തിലും വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

ദൈവകരം നമ്മോടുകൂടെ എന്ന ബൈബിള്‍ ചിന്തയെ ആസ്പദമാക്കി നടക്കുന്ന കുടുംബ സംഗമം മാറിയ ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്ന സുറിയാനി ക്രിസ്ത്യാനികള്‍ക്ക് അവരുടെ പാരമ്പര്യങ്ങളും ആചാരങ്ങളും നിലനിര്‍ത്തുവാനും വേദപുസ്തക വീക്ഷണത്തില്‍ അവയെ ദര്‍ശിക്കുവാനും കഴിയുന്ന വിധത്തിലാണു കുടുംബസംഗമം ക്രമീകരിച്ചിരിക്കുന്നത്.

കുടുംബ ബംന്ധങ്ങളുടെയും വ്യക്തി ബന്ധങ്ങളുടെയും പ്രാധാന്യത്തിലൂന്നിയുള്ള നിരവധി പഠിപ്പിക്കലുകളും തുറന്ന ചര്‍ച്ചകളും സംഗമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ-കായിക പരിപാടികളും അരങ്ങേറും.

റിപ്പോര്‍ട്ട്: നോബി സി. മാത്യു