കുവൈറ്റ് സ്ഫോടനം: ചാവേറിന്റെ സഹായിയെ പിടികൂടി
Monday, June 29, 2015 5:03 AM IST
കുവൈറ്റ്: കഴിഞ്ഞ ദിവസം കുവൈറ്റ് സിറ്റിയിലെ ഇമാം സാദിഖ് പള്ളിയില്‍ ഭീകരാക്രമണം നടത്തിയ ഭീകരന്റെ സഹായിയെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫഹാഹീലനടുത്തുള്ള റിഖയില്‍ വെച്ചാണ് 26 കാരനായ അബ്ദുല്‍ റഹ്മാന്‍ ഐദാന്‍ അല്‍ സഊദിനെ സുരക്ഷാ സേന അറസ്റ് ചെയ്തത്. സ്ഫോടനത്തെത്തുടര്‍ന്ന് രാജ്യത്ത് നടത്തിയ വ്യാപക തിരച്ചിലിന്റെ ഭാഗമായാണ് ഇയാളെ പിടികൂടിയത് . പോലീസിനെ ഭയന്ന് വീട്ടില്‍ ഒളിച്ച് കഴിയുവാന്‍ സഹായം നല്‍കിയ വീട്ടുടമസ്ഥനെയും അറസ്റ് ചെയ്തിട്ടുണ്ട്. തുടര്‍ അന്വേഷണത്തിനു സഹായകമായ നിര്‍ണായക തെളിവുകള്‍ ഇവരില്‍നിന്നു ലഭിക്കുമെന്നാണു സുരക്ഷാ ഉദ്യോഗസ്ഥര്‍ കരുതുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍