എടവണ്ണ സിഎച്ച് സെന്റര്‍ ജിദ്ദ ചാപ്റ്റര്‍ രൂപവത്കരിച്ചു
Monday, June 29, 2015 5:03 AM IST
ജിദ്ദ; എടവണ്ണ സിഎച്ച് സെന്റര്‍ ജിദ്ദ ചാപ്റ്റര്‍ രൂപവത്കരിച്ചു. ഇംപാല ഗാര്‍ഡന്‍ വില്ല ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ഏറനാട് മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി സുല്‍ഫിക്കര്‍ കെ. ഒതായി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സക്കീര്‍ കെ. എടവണ്ണ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നൌഷാദ് വെള്ളാരംപാറ സ്വാഗതം പറഞ്ഞു. മുസ്ളീം യൂത്ത്ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി വിപി ലുഖ്മാന്‍ മുഖ്യപ്രഭാഷണവും സി.എച്ച് സെന്റര്‍ ജിദ്ദ രൂപീകരണത്തിനു നേതൃത്വം നല്‍കുകയും ചെയ്തു.

എടവണ്ണ കമ്മ്യൂണിറ്റി ഹെല്‍ത്ത് ഹെല്‍ത്ത് സെന്ററില്‍ അഡ്മിറ്റാകുന്ന രോഗികള്‍ക്കും അവരെ ശുശ്രൂഷിക്കുന്നവര്‍ക്കും വര്‍ഷം മുഴുവന്‍ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും നാല് വര്‍ഷമായി നല്ലരീതിയില്‍ തുടരുന്നതായി സെന്റര്‍ ജനറല്‍ കണ്‍വീനറുമായ ലുഖ്മാന്‍ പറഞ്ഞു. ഈ വര്‍ഷം മുതല്‍ രോഗികള്‍ക്ക് മരുന്നുകള്‍ കൂടി നല്‍കാന്‍ ഉദ്ദേശിക്കുന്നതായി ലുഖ്മാന്‍ കുട്ടിച്ചേര്‍ത്തു. അതിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളില്‍ ചാപ്റ്റര്‍ രൂപവത്കരിക്കുന്നു. എടവണ്ണ പഞ്ചായത്ത് സിഎച്ച് സെന്ററില്‍ ജിദ്ദ ചാപ്റ്ററിന്റെ ഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തു.

അഹമ്മദ് കുട്ടി .പി.(രക്ഷാധികാരി), സക്കീര്‍ എടവണ്ണ(ചെയര്‍മാന്‍),സുല്‍ഫിക്കര്‍ കെ. ഒതായി (ജനറല്‍ കണ്‍വീനര്‍) , ഫിറോസ് ബാബു കില്ലുടുക്കി(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

നൌഷാദ് വെള്ളാറമ്പാറ, കെ.സി,ബാബു, കുഞ്ഞുവട്ടപ്പറമ്പന്‍, അബൂബക്കര്‍ പി. എന്നിവരെ വൈസ് ചെയര്‍മാരായും കണ്‍വീനര്‍മാരായി സജീഷ് കള്ളിവളപ്പില്‍, അസ്കാന്‍, സുനീര്‍ കെ.പി., ഷിജു അരഞ്ഞിക്കല്‍ എന്നിവരെയും തെരഞ്ഞെടുത്തു. കെ.സി. ബാബു നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍