കെഎംസിസി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു
Monday, June 29, 2015 5:01 AM IST
റിയാദ്: തലസ്ഥാന നഗരിയില്‍നിന്നും 150 കിലോമീറ്റര്‍ അകലെ തുമൈറില്‍ ജാലിയാത്തിന്റെ സഹകരണത്തോടെ കെഎംസിസി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. തുമൈറിലെ ഇന്ത്യക്കാരായ 250 ല്‍പ്പരം പ്രവാസികള്‍ പങ്കെടുത്ത ഇഫ്താര്‍ മീറ്റില്‍ തുമൈര്‍ ജാലിയാത്ത് മേധാവി ഷൈഖ് ഹമ്മാദ് റഹീസ് ഉദ്ബോധന പ്രസംഗം നടത്തി. ഹനീഫ പെരിന്തല്‍മണ്ണ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. റിയാദ് ജാലിയത്തിലെ മലയാള പ്രബോധകനായ അബ്ദുറഹ്മാന്‍ സ്വലാഹി, സുബൈര്‍ തങ്ങള്‍, ഷൈഖ് ഈസ, എന്‍.എന്‍ നാസര്‍, യഹ്ഖൂബ് തില്ലങ്കരി, ഷഫീഖ് മട്ടന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിസാം കൊല്ലം, വാജിദ് ഉളിക്കല്‍, ഷിജുമോന്‍, ഹാരിസ്, മുസ്തഫ, നാസര്‍ ടി. തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റംഷാദ് ആറളം സ്വാഗതവും നൌഷാദ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍