കുവൈറ്റ് ആക്രമണത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം രണ്ടായി
Sunday, June 28, 2015 4:04 AM IST
കുവൈറ്റ്: കുവൈറ്റ് സിറ്റിയിലെ പള്ളിയിലുണ്ടായ ആക്രമണത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം രണ്ടായി ഉയര്‍ന്നു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ സ്വദേശി റിസ്വാന്‍ ഹുസൈന്‍, അംബേദ്കര്‍ ജില്ലാ സ്വദേശി അബ്വാസ് അലി എന്നിവരാണു മരിച്ചതന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയയ്ക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കുണ്ടായ ചാവേറാക്രമണത്തില്‍ 27 പേരാണു മരിച്ചത്. 227പേരെ പരുക്കുകളോടെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചിരുന്നു. ചിലരുടെ നില ഗുരുതരമായി ഇപ്പോയും തുടരുകയാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍