കുറ്റവാളികളെ ഉടന്‍ കണ്െടത്തും: ആഭ്യന്തര മന്ത്രാലയം
Sunday, June 28, 2015 4:03 AM IST
കുവൈറ്റ്: സ്വവാബാറിലെ സാദിഖ് മസ്ജിദില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ശക്തമായി നടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യാഗസ്ഥര്‍ അറിയിച്ചു. രാജ്യത്തെ കണ്ണീരിലേക്കു നയിച്ച സ്ഫോടനത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ തന്നെ പിടികൂടുമെന്നു ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് ഖാലിദ് അസബാഹ് വ്യക്തമാക്കി. അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനുവേണ്ടി ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ ഫഹദുല്‍ ഫഹദും മറ്റ് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ചാവേര്‍ സ്ഫോടനത്തില്‍ മരിച്ചവര്‍ക്കു യോഗം അനുശോചനം രേഖപ്പെടുത്തി. പരിശുദ്ധ റംസാന്‍ മാസത്തില്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനിടെ നടത്തിയ ചാവേര്‍ സ്ഫോടനം തീവ്രവാദികളുടെ കറുത്ത മുഖമാണു വെളിവാക്കുന്നതെന്നു ആഭ്യന്തരമന്ത്രി പറഞ്ഞു.

വിവരം ലഭിക്കുന്നവര്‍ അറിയിക്കണം

സ്ഫോടനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നവര്‍ ക്രിമിനല്‍ ഇന്‍വെസ്റിഗേറ്റീവ് വിഭാഗത്തെ അറിയിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ശിള@ര്യയലൃരൃശാല.ഴ്ീ.സം എന്ന ഇ-മെയിലിലോ 25623888 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം. സ്ഫോടനവുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകളോ സന്ദേശങ്ങളോ ചിത്രങ്ങളോ പ്രചരിപ്പിക്കുന്നതില്‍നിന്നു ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പു നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍