സെന്റ് ബര്‍ത്തലോമിയ വാര്‍ഡ് ദുക്റാന തിരുനാള്‍ പ്രസുദേന്തിമാര്‍
Sunday, June 28, 2015 4:02 AM IST
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ ഈവര്‍ഷം നടത്തപ്പെടുന്ന വിശുദ്ധ തോമാശ്ശീഹായുടെ ദുക്റാന തിരുനാള്‍ ജൂണ്‍ 28 മുതല്‍ ജൂലൈ ആറു വരെ പ്രൌഢഗംഭീരമായും, ഭക്തിനിര്‍ഭരമായ പരിപാടികളോടെയും നടത്തപ്പെടുന്നു.

ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് ഇടവകയിലെ 14 വാര്‍ഡുകളില്‍ ഒന്നായ വിശുദ്ധ ബര്‍ത്തലോമിയ (മോര്‍ട്ടന്‍ഗ്രോവ്- നൈല്‍സ്) വാര്‍ഡുകാരാണ്.

സിബി പാറേക്കാന്‍ (ജനറല്‍ കണ്‍വീനര്‍- 847 209 1142), പയസ് ഒറ്റപ്ളാക്കല്‍ (പ്രസിഡന്റ്- 312 231 3345), ലൌലി വില്‍സണ്‍ (സെക്രട്ടറി- 312 330 4935), റ്റീന മത്തായി (ട്രഷറര്‍- 847 583 9103) തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന വിവിധ കമ്മിറ്റികളും, പോള്‍ പുളിക്കന്‍ (708 743 6505), ഷാബു മാത്യു (630 649 4103), ആന്റണി ഫ്രാന്‍സീസ് (847 219 4897), മനീഷ് ജോസഫ് (847 387 9384) എന്നീ ട്രസ്റിമാരും തിരുനാളിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി പ്രവര്‍ത്തിക്കുന്നു.

ജൂണ്‍ 28-നു ഞായറാഴ്ച കൊടിയേറ്റുന്നതോടുകൂടി തിരുനാളിനു തുടക്കംകുറിക്കും. തുടര്‍ന്നു എല്ലാദിവസവും രാവിലെയും വൈകുന്നേരവും വിശുദ്ധ കുര്‍ബാനയും നൊവേനയുമുണ്ടായിരിക്കും.

ജൂലൈ 3 വെള്ളിയാഴ്ച മുതല്‍ ജൂലൈ ആറിനു ഞായറാഴ്ച വരെ എല്ലാദിവസവും പതിവു വിശുദ്ധ കുര്‍ബാനകള്‍ക്കു പുറമെ കലാ-സാംസ്കാരിക പരിപാടികളും, ഞായറാഴ്ച നഗരവീഥിയിലൂടെ ആഘോഷമായ പ്രദക്ഷിണവും വെടിക്കെട്ടും ഉണ്ടായിരിക്കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും സ്നേഹവിരുന്നും ക്രമീകരിക്കുന്നുണ്ട്.

ഇന്ത്യയ്ക്കു വെളിയില്‍, അത്യാധുനിക കേരളത്തനിമയില്‍ പണിതീര്‍ത്തിരിക്കുന്ന അതിവിശാലവും മനോഹരവുമായ കത്തീഡ്രല്‍ ദേവാലയം ദീപാലങ്കാരങ്ങളാലും, കൊടിതോരണങ്ങളാലും അലംകൃതമായിക്കഴിഞ്ഞു. നിരവധി വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വണക്കത്തിനായി സൂക്ഷിച്ചിരിക്കുന്ന ഈ ദേവാലയം തീര്‍ത്ഥാടനകേന്ദ്രമായിക്കൊണ്ടിരിക്കുകയാണ്.

വിശുദ്ധ തോമാശ്ശീഹായുടെ ദുക്റാന തിരുനാളില്‍ പങ്കെടുത്ത് വിശുദ്ധന്റെ മധ്യസ്ഥതയാല്‍ ധാരാളം ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരെയും വികാരി റവ. ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പിലും, അസിസ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലിലും, പ്രസുദേന്തിമാരും, മറ്റ് ഭാരവാഹികളും ക്ഷണിക്കുന്നു. ഓഫീസ് ഫോണ്‍ : 708 544 7250. വെബ്സൈറ്റ്: ംംം.ാരവശരമഴീ.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം