അലിഗര്‍ അലുമ്നി അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം വിജയകരമായി
Sunday, June 28, 2015 4:01 AM IST
ഹൂസ്റണ്‍: ഫെഡറേഷന്‍ ഓഫ് അലിഗര്‍ അലുമ്നി അസോസിയേഷന്‍ പതിനാലാമതു വാര്‍ഷിക സമ്മേളനം ജൂണ്‍ 12 മുതല്‍ 14വരെ ഹൂസ്റണ്‍ റിവര്‍ ഓക്സിലെ ക്രൌണ്‍ പ്ളാസായില്‍ വിജയകരമായി നടത്തി. ജൂണ്‍ 12-നു (വെള്ളിയാഴ്ച) വൈകുന്നേരം പ്രതിനിധികളുടെ രജിസ്ട്രേഷന്‍, ഡിന്നര്‍, ടാലന്റ് ഷോ എന്നീ പരിപാടികളോടെ സമ്മേളനത്തിന്റെ തിരശീല ഉയര്‍ന്നു.

ശനിയാഴ്ച രാവിലെ അബ്ദുല്‍ ഹഫീസ് ഖാന്റെ ഖുറാന്‍ പാരായണത്തോടെ ഉദ്ഘാടന സമ്മേളനം നടന്നു. പ്രഫ. ഹബീബ് സുബരി അധ്യക്ഷത വഹിച്ചു. പ്രഫ. ഷക്കീല്‍ അന്‍സാരി, മുഖ്യാതിഥി അലിഗര്‍ മുസ്ലിം യൂണിവേഴ്സിറ്റി പ്രഫസര്‍ വൈസ് ചാന്‍സലര്‍ ബ്രിഗേഡിയര്‍ (റിട്ടയേര്‍ഡ്) സയ്യദ് അഹമ്മദ് അലി, പ്രതിനിധികള്‍ എന്നിവരെ സ്വാഗതം ചെയ്തു. പ്രസിഡന്റ് ഡോ. സയ്ഫ് ഷെയ്ക്ക് വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ അലി ആസാദ് റിസ്വി കണക്കും അവതരിപ്പിച്ചു. തുടര്‍ന്നു പ്രതിനിധികള്‍ക്കു പരസ്പരം പരിചയപ്പെടുന്നതിനുള്ള അവസരമായിരുന്നു.

സമ്മേളനത്തിന്റെ മുഖ്യചര്‍ച്ചാ വിഷയത്തെക്കുറിച്ചുള്ള പ്രബന്ധം ഡോ. നസീം അന്‍സാരി, ഡോ. സാദിയ എന്നിവര്‍ ചേര്‍ന്നു അവതരിപ്പിച്ച ഇന്ത്യന്‍ ഗവണ്‍മെന്റ് മൈനോറട്ടി കമ്മീഷണര്‍ പദ്മശ്രീ പ്രഫ. അക്തര്‍ വാസെ ഗസ്റ് സ്പീക്കറായിരുന്നു. തുടര്‍ന്നു നടന്ന ചര്‍ച്ചകളില്‍ പ്രതിനിധികള്‍ സജീവമായി പങ്കെടുത്തു.

ശനിയാഴ്ച വൈകുന്നേരം ബാങ്ക്വറ്റ് ഡിന്നര്‍, കലാപരിപാടികള്‍ എന്നിവ നടത്തപ്പെട്ടു. ഇന്തന്‍ കോണ്‍സല്‍ ജനറല്‍ പി. ഹരീഷ് മുഖ്യാതിഥിയായി പങ്കെടുത്തു. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി സ്ഥാപകര്‍ സര്‍ സയ്യിദ് വിദ്യാഭ്യാസരംഗത്തെ തുടങ്ങിവച്ച വിപ്ളവകരമായ പ്രവര്ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനു തയാറാകണമെന്നു ഹരീഷ് ഉദ്ബോധിപ്പിച്ചു. ശനിയാഴ്ചയിലെ സമ്മേളന പരിപാടികള്‍ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ഗാനാലാപനത്തോടെ സമാപിച്ചു. പെര്വെയ്സ് ജാഫ്റി നന്ദി പറഞ്ഞു. ഞായറാഴ്ച രാവിലെ ചര്ച്ചാ സമ്മേളനവും ചോദ്യോത്തരവേളയും നടത്തി. പ്രഫ. താഹിര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. അടുത്ത സമ്മേളനം ഫോനിക്സില് നടത്താന്‍ തീരുമാനിച്ചു. സമ്മേളനം വിജയിപ്പിക്കുന്നതിനു പ്രവര്‍ത്തിച്ച ഏവര്‍ക്കും പ്രസിഡന്റ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍