ഫിഫാ വൈസ് പ്രസിഡന്റ് സ്വിസ് ജയിലില്‍
Saturday, June 27, 2015 8:21 AM IST
സൂറിച്ച്: ഫിഫാ വൈസ് പ്രസിഡന്റ് യൂജീനിയോ ഫിഗുറെടോയുടെ ജാമ്യാപേക്ഷ സ്വിസ് ഫെഡറല്‍ കോടതി നിരസിച്ചു. ഇതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ ജയിലിലേക്കു മാറ്റി.

മേയ് 27നു സ്വിറ്റ് സര്‍ലന്‍ഡില്‍ അറസ്റ് ചെയ്യപ്പെട്ട ഏഴു ഫിഫാ മേധാവികളുടെ കൂട്ടത്തില്‍ വൈസ് പ്രസിഡന്റും ഉണ്ടായിരുന്നു. ഇദ്ദേഹം ഫിഫാ വൈസ് പ്രസിഡന്റു സ്ഥാനത്തിനു പുറമേ ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷന്റെയും ഉറുഗ്വേ ഫുട്ബോള്‍ അസോസിയേഷന്റെയും അധ്യക്ഷനാണ്.

ശത കോടിക്കണക്കിനുള്ള അഴിമതിക്കു പുറമേ 2018 ലെയും 22 ലെയും ലോകകപ്പ് ഖത്തറിനും റക്ഷ്യക്കും വോട്ടു വിറ്റ് നേടിക്കൊടുത്തതിനും നിലവില്‍ കേസ് ഉണ്ട്.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍