ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ ഇടവകയുടെ വാര്‍ഷിക പിക്നിക് നടത്തി
Saturday, June 27, 2015 8:18 AM IST
ഡിട്രോയിറ്റ്: മിഷിഗണിലെ ബെല്‍വില്ലിലുള്ള മെട്രോ പാര്‍ക്കില്‍ ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ വാര്‍ഷിക പിക്നിക് ജൂണ്‍ 20നു (ശനി) നടത്തി. ഇടവക വികാരി രാമച്ചനാട്ട് ഫിലിപ്പച്ചന്‍ പിക്നിക് ഉദ്ഘാടനം ചെയ്തു. എല്ലാ പ്രായത്തിലുള്ള ഇടവകക്കാര്‍ക്കും കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു.

വിവിധ കമ്മിറ്റികളുടെ അക്ഷീണമായ പ്രവര്‍ത്തനം പിക്നിക് ഭംഗിയായി നടക്കാന്‍ സഹായകമായി. കൈക്കാരന്മാരായ തമ്പി ചാഴികാട്ട്, രാജു തൈമാലില്‍ കമ്മിറ്റി അംഗങ്ങളും ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ ബിജു ആന്‍ഡ് സുബി തേക്കിലക്കാട്ടില്‍, ബിജോയ്സ് കവണാന്‍, സിന്ധു ചാഴികാട്ട്, ജോയി വെട്ടിക്കാട്ട്, ജോമോന്‍ ആന്‍ഡ് ദീപ വടക്കേവെട്ടിക്കാട്ട്, ജോബി മംഗലത്തേട്ട്, സജി മരങ്ങാട്ടില്‍, ജെയിംസ് തോട്ടം, ബിബി തെക്കനാട്ട്, ജോര്‍ജി ചാക്കച്ചേരില്‍, മനു കുഴിപറമ്പില്‍, ജെലീന ചാമക്കാലായില്‍, ഫിലിപ്സണ്‍ താന്നിച്ചുവട്ടില്‍, ബെഞ്ചി തെക്കനാട്ട്, അനു കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ പിക്നിക്കിനു നേതൃത്വം നല്‍കി.

ജയിംസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം