ഇസ്ലാഹി സെന്റര്‍ ഇഫ്താര്‍ സംഗമവും സമൂഹ നോമ്പുതുറയും മാറ്റിവച്ചു
Saturday, June 27, 2015 8:17 AM IST
കുവൈറ്റ്: കുവൈറ്റിലെ പുതിയ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തില്‍ ഔഖാഫ് മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കുവൈറ്റ് കേരള ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 27 നു (ശനി) കുവൈറ്റ് സിറ്റിയിലെ മസ്ജിദുല് കബീറില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഇഫ്താര്‍ സംഗമവും സമൂഹ നോമ്പുതുറയും മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി സെന്റര്‍ ഭാരവാഹികള്‍ ഒരു പത്രകുറിപ്പില്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍