ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്റാന തിരുനാള്‍; കൊടിയേറ്റ് ജൂണ്‍ 28-ന്
Saturday, June 27, 2015 8:15 AM IST
ഷിക്കാഗോ: ബെല്‍വുഡ് മാര്‍ത്തോമ ശ്ശീഹാ കത്തീഡ്രലില്‍ വിശുദ്ധ തോമാശ്ശീഹായുടെ ദുക്റാന തിരുനാളിന്റെ തുടക്കംകുറിച്ചുകൊണ്ട് ജൂണ്‍ 28-ന് (ഞായര്‍) കൊടിയേറ്റു നടക്കും.

രാവിലെ 11 നു കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കുന്ന ആഘോഷമായ ദിവ്യബലിയില്‍ രൂപത വികാരി ജനറാള്‍ റവ. ഫാ. തോമസ് മുളവനാല്‍ മുഖ്യകാര്‍മികത്വം വഹിക്കും. എംഎസ്ടി സഭയുടെ യുഎസ്എ ആന്‍ഡ് കാനഡ ഡയറക്ടര്‍ ഫാ. ആന്റണി തുണ്ടത്തില്‍ സന്ദേശം നല്‍കും. തുടര്‍ന്നു നൊവേന, ലദീഞ്ഞ് എന്നിവ നടക്കും. തുടര്‍ന്നു നടക്കുന്ന കൊടിയേറ്റു കര്‍മ്മം കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ നിര്‍വഹിക്കും.

ഇടവകയിലെ 14 വാര്‍ഡുകളില്‍ ഒന്നായ വിശുദ്ധ ബര്‍ത്തലോമിയ (മോര്‍ട്ടന്‍ഗ്രോവ്- നൈല്‍സ്) വാര്‍ഡുകാരാണ് ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നത്.

സിബി പാറേക്കാട്ടില്‍ (ജനറല്‍ കോഓര്‍ഡിനേറ്റര്‍) 847 209 1142, പയസ് ഒറ്റപ്ളാക്കല്‍ (പ്രസിഡന്റ്) 312 231 3345, ലൌലി വില്‍സണ്‍ (സെക്രട്ടറി) 312 330 4935, ടീന മത്തായി (ട്രഷറര്‍) 847 583 9103 തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന വിവിധ കമ്മിറ്റികളും പോള്‍ പുളിക്കല്‍ (708 743 6505), ഷാബു മാത്യു (630 649 4103), ആന്റണി ഫ്രാന്‍സീസ് (847 219 4897), മനീഷ് ജോസഫ് (847 387 9384) തുടങ്ങിയ ട്രസ്റിമാരും പാരീഷ് കൌണ്‍സില്‍ അംഗങ്ങളും ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പ്രസ്ഥാനങ്ങളും വികാരി റവ. ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അസി. വികാരി ഫാ. റോയ് മൂലേച്ചാലില്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുനാളിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു.

വിവരങ്ങള്‍ക്ക്: 708 544 7250, വെബ്സൈറ്റ്: ംംം.ാരവശരമഴീ.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം