2017 ഓടെ യൂറോപ്യന്‍ യൂണിയനില്‍ റോമിംഗ് ഫീസ് നിരോധിക്കും
Friday, June 26, 2015 8:12 AM IST
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കിടയില്‍ റോമിംഗ് ഫീസ് ഈടാക്കുന്ന മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളുടെ നടപടി അവസാനിപ്പിക്കാനുള്ള തീരുമാനം യൂറോപ്യന്‍ കമ്മീഷന്‍ 2017ഓടെ നടപ്പാക്കും.

യൂറോപ്യന്‍ ഡിജിറ്റല്‍ ഇക്കോണമി കമ്മീഷണര്‍ ഗുന്തര്‍ ഓറ്റിങ്ങറാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

മൊബൈല്‍ ഫോണ്‍ സേവനദാതാക്കളുടെ ശക്തമായ എതിര്‍പ്പു കാരണം തീരുമാനം നടപ്പാക്കുന്നത് അനിശ്ചിതമായി നീളുകയായിരുന്നു.

2017ന്റെ രണ്ടാം പാദത്തോടെ യൂറോപ്യന്‍ യൂണിയനുള്ളില്‍ റോമിംഗ് ഫീസ് പൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ഓറ്റിങ്ങര്‍. യൂറോപ്യന്‍ കമ്മീഷനും 28 അംഗരാജ്യങ്ങളുടെയും സര്‍ക്കാരുകളും തമ്മില്‍ ഇതു സംബന്ധിച്ച് വൈകാതെ ധാരണയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

അടുത്ത വര്‍ഷത്തോടെ റോമിംഗ് ചാര്‍ജ് ഇല്ലാതാക്കാനുള്ള നീക്കം പരാജയപ്പെട്ടിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍