അലിക്ക് വൈസ് പ്രസിഡന്റിന്റെ മാതാവ് ഏലിയാമ്മ ഓടേറ്റില്‍ നിര്യാതയായി
Friday, June 26, 2015 8:04 AM IST
റോം: അലിക്ക് വൈസ് പ്രസിഡന്റ് ജോഷി ഓടേറ്റിലിന്റെ മാതാവും പുതുപ്പള്ളി പാറയ്ക്കല്‍ കടവ് ഓടേറ്റില്‍ വീട്ടില്‍ വര്‍ഗീസിന്റെ ഭാര്യയുമായ ഏലിയാമ്മ (കൊമ്പനാല്‍ ടീച്ചര്‍-79) നിര്യാതയായി. സംസ്കാരം ജൂണ്‍ 26നു കോട്ടയം കടുവാകുളം ചെറുപുഷ്പ ദേവാലയത്തില്‍ നടത്തി.

പരേത കൊമ്പനാല്‍ കുടുംബാംഗം.

മറ്റുമക്കള്‍: ജോബിള്‍ (ബംഗളൂരു), സിജോ (കോട്ടയം). മരുമക്കള്‍: ജൂലി (ഇറ്റലി) ജെസി (ബംഗളൂരു), നൈസി (ഇറ്റലി).

35 വര്‍ഷം കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് എല്‍പി സ്കൂളില്‍ അധ്യാപികയായ കൊമ്പനാല്‍ ടീച്ചര്‍ കുട്ടികളുടെ നാട്ടുകാരുടെയും ഇഷ്ടവ്യക്തിയായിരുന്നു.

പരേതയുടെ നിര്യാണത്തില്‍ അലിക്ക് ഭാരവാഹികള്‍ അനുശോചിച്ചു. കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് തോമസ് ഇരുമ്പന്‍, സജി തട്ടില്‍, എബിന്‍ പാരിക്കാപ്പള്ളില്‍, രാജു കള്ളിക്കാടന്‍ എന്നിവര്‍ അനുശോചനം അറിയിച്ചു.

വിവരങ്ങള്‍ക്ക്: 9747973439, 8547830965.

റിപ്പോര്‍ട്ട്: ജെജി മാന്നാര്‍