അല്‍കോബാര്‍ കെഎംസിസി വനിതാ വിംഗ് കണ്‍വന്‍ഷന്‍
Friday, June 26, 2015 8:02 AM IST
അല്‍കോബാര്‍: കെഎംസിസി അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റിക്കു കീഴിലുള്ള വനിതാ വിംഗ് കണ്‍വന്‍ഷന്‍ അല്‍കോബാറില്‍ നടന്നു. ചടങ്ങില്‍ ഇന്ത്യന്‍ എംബസി സ്കൂള്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ഡോ. കണ്ണിയന്‍ അബ്ദുള്‍ സലാമിന് വനിതാ വിംഗ് സ്വീകരണം നല്‍കി.

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന വനിതാ വിംഗ് നേതാക്കളായ വഹീദാ ഉസ്മാന്‍, റുബീന മജീദ് എന്നിവര്‍ക്ക് യാത്രയയപ്പു നല്‍കി. വനിതാ വിംഗ് പുതിയ ഭാരവാഹികളെ ചടങ്ങില്‍ തെരഞ്ഞെടുത്തു. ശബ്ന നജീബ് ചീക്കിലോട് (പ്രസിഡന്റ്) ആസിയ ഹംസ, ഫസീല ഹബീബ്, റിഫാനാ ആസിഫ് (വൈസ് പ്രസിഡന്റുമാര്‍) ഹാജറ സലിം (ജനറല്‍ സെക്രട്ടറി) ഹസ്ന മുര്‍ഷിദ് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ബുഷറ ഗഫൂര്‍, ഫസീന ഇഖ്ബാല്‍, റോഷി ഷാജി (സെക്രട്ടറിമാര്‍), റഹിയ ആലിക്കുട്ടി (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായും ഫാരിജാ ഇഫ്തിയാസ്, സുജിലാ റസല്‍, ഹസീന അബ്ദുള്‍സലാം, ഫൌസി റഷീദ്,മുര്‍ഷിദ നൌഫല്‍, സഫൂറ ഹസന്‍, ഫര്‍സാന റഫീഖ് എന്നിവരെ പ്രവര്‍ത്തകസമിതിയിലെക്കും തെരഞ്ഞെടുത്തു.

കിഴക്കന്‍ പ്രവിശ്യാ കെഎംസിസി വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് കടവനാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അഞ്ചു വര്‍ഷമായി അല്‍കോബാറിലെ സാമൂഹിക- സാംസ്കാരിക-ജീവകാരുണ്യ രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്താന്‍ വനിതാ വിംഗ് കെഎംസിസിക്കു സാധിച്ചതായി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. മുതിര്‍ന്ന കെഎംസിസി നേതാക്കളായ പി.പി. മുഹമ്മദ്, ആലിക്കുട്ടി ഒളവട്ടൂര്‍, മരക്കാര്‍ കുട്ടി ഹാജി, കെഎംസിസി വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍ ഒ.പി. ഹബീബ്, നജീബ് എരഞ്ഞിക്കല്‍ എന്നിവര്‍ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. മൊയ്തുണ്ണി പാലപ്പെട്ടി, നജീബ് ചീക്കിലോട്, കോയാക്കുട്ടി ഫറോക്ക്, റസല്‍ ചുണ്ടാക്കാടന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം