ബ്രിസ്ബെയ്ന്‍ ബൈബിള്‍ കലോത്സവം ജൂലൈ 11, 12 തീയതികളില്‍
Friday, June 26, 2015 7:56 AM IST
ബ്രിസ്ബെയ്ന്‍: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ സമൂഹം ജൂലൈ 11, 12 തീയതികളില്‍ ബൈബിള്‍ കലോത്സവം സംഘടിപ്പിക്കുന്നു

സെന്റ് അല്‍ഫോന്‍സ സണ്‍ഡേ സ്കൂളിന്റെ നേതൃത്വത്തില്‍ വിശ്വാസ പരിശീലനം നടത്തുന്ന ഒന്നു മുതല്‍ 12 ക്ളാസുവരെയുള്ള വിദ്യാര്‍ഥികള്‍ ബൈബിള്‍ കലോത്സവത്തിലെ വിവിധ ഇനങ്ങളിലുള്ള മത്സരങ്ങളില്‍ പങ്കെടുക്കും.

നോര്‍ത്ത്ഗേറ്റ് സെന്റ് ജോണ്‍സ് ദേവാലയത്തിലെ വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ക്ക് സണ്‍ഡേ സ്കൂള്‍ പേരന്റസ് ടീച്ചേഴ്സ് അസോസിയേഷന്‍ നേതൃത്വം നല്‍കും.

ഫാ. പീറ്റര്‍ കാവുംപുറം കലോത്സവം ഉദ്ഘാടനം ചെയ്യും. ബാബു മാത്യു ജിജി ജോസഫ്, ബിനോയ് ജോസ്, ജിസ് ജോസ്, ജിജോ ആന്റണി, ജിജോ ജോസ്, ജിജി ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: ജോളി കരുമത്തി