നോട്ടിംഗ്ഹാമില്‍ യുക്മ മിഡ്ലാന്‍ഡ്സ് റീജണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂലൈ 26ന്
Friday, June 26, 2015 7:53 AM IST
ലണ്ടന്‍: യുക്മ ഈസ്റ് ആന്‍ഡ് വെസ്റ് മിഡ്ലാന്‍ഡ്സ് റീജണല്‍ കായിക മേളയുടെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍ക്കുശേഷം റീജണിലെ കായിക മേളയുടെ രണ്ടാം ഘട്ടമായ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ജൂലൈ 26നു (വെള്ളി) നോട്ടിംഗ്ഹാമില്‍ നടക്കും.

ആദ്യ ഘട്ടത്തില്‍ മഴ ടൂര്‍ണമെന്റിനെ പ്രതികൂലമായി ബധിച്ചുവെങ്കിലും അംഗ അസോസിയേഷനുകളുടെ സഹകരണത്തോടെ കായികമേള വിജയപ്രദമായി പൂര്‍ത്തിയാക്കാന്‍ റീജണല്‍ നേതൃത്വത്തിനു കഴിഞ്ഞു. എന്നാല്‍, ബാഡ്മിന്റണ്‍ മത്സരങ്ങള്‍ ഇന്‍ഡോര്‍ ആയതിനാല്‍ കാലാവസ്ഥയിലുള്ള മാറ്റങ്ങള്‍ കളിയെ ബാധിക്കില്ല.

റീജണിലെ പ്രശസ്തമായ യുക്മ അംഗ സംഘടനയായ നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ചങഇഅ) ആണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റിനു ആതിഥ്യം വഹിക്കുന്നത്. യുക്മ അംഗ സംഘടനകളുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ച് നടത്തുന്ന എട്ടുമുതല്‍ പതിനാറു വയസുവരെയുള്ള കുട്ടികളുടെ മത്സരം ഇത്തവണത്തെ പ്രത്യേകതയാണ്.

വിജയികള്‍ക്ക് ട്രോഫിയും കാഷ് അവാര്‍ഡും നല്‍കപ്പെടും. ടൂര്‍ണമെന്റ് ഒരു നല്ല അവസരമായി കണക്കാക്കി റീജണിലെ എല്ലാ അംഗ സംഘടനകളും കായിക പ്രേമികളും സഹകരിക്കണമെന്നു റീജണല്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍, സെക്രട്ടറി ഡിക്സ് ജോര്‍ജ് എന്നിവര്‍ അഭ്യര്‍ഥിച്ചു.

ഢഋചഡഋ: ആശഹയീൃീൌഴവ രീഹഹലഴല, ഇീഹഹലഴല ണമ്യ, ചീശിേേഴവമാ ചഏ8 4ഉഝ.

റിപ്പോര്‍ട്ട്: ജയിംസ് ജോസഫ്