കെഎച്ച്എന്‍എ പാര്‍ട്ട് ആര്‍തറില്‍ സത്സംഗവും ഭജനയും നടത്തി
Friday, June 26, 2015 5:25 AM IST
പോര്‍ട്ട് ആര്‍തര്‍: കെഎച്ച്എന്‍എ യുടെ ആഭിമുഖ്യത്തില്‍ ടെക്സാസിലെ തുറമുഖ നഗരമായ പോര്‍ട്ട് ആര്‍തറില്‍ സത്സംഗവും ഭജനയും നടന്നു. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത്തെ ഹിന്ദു കുടുംബ സംഗമത്തിലേക്കുള്ള രജിസ്ട്രേഷനും ഇതോടൊപ്പം നടന്നു. കെഎച്ച്എന്‍എയുടെ പ്രസിഡന്റ് ടി.എന്‍. നായര്‍, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ശശിധരന്‍ നായര്‍, ജോയിന്റ് സെക്രടറി രഞ്ജിത് നായര്‍, ബോര്‍ഡ് അംഗം ഹരി ശിവരാമന്‍ എന്നിവര്‍ കുടുംബസംഗമത്തില്‍ പങ്കെടുത്തു.

ഡാളസില്‍ നടക്കുന്ന കെഎച്ച്എന്‍എ കണ്‍വന്‍ഷനു വിപുലമായി പ്രചാരണ പരിപാടികള്‍ പ്രമുഖ നഗരങ്ങളില്‍ നടന്നതിനു ശേഷം ചെറിയ നഗരങ്ങളിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായാണു പ്രസ്തുത പരിപാടികള്‍ സംഘടിപ്പിച്ചത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം