കെഎച്ച്എന്‍എ സമ്മേളനത്തില്‍ ഡോ. എ.കെ.ബി. പിള്ള പ്രബന്ധം അവതരിപ്പിക്കും
Friday, June 26, 2015 5:24 AM IST
ഡാളസ്: മാനവ വികാസ വൈദ്യശാസ്ത്രജ്ഞനും, സാംസ്കാരിക പണ്ഡിതനുമായ പ്രഫ. എ.കെ. ബാലകൃഷ്ണപിള്ള കെഎച്ച്എന്‍എയുടെ ജൂലൈ മാസത്തിലെ കണ്‍വന്‍ഷനില്‍ ഭഹിന്ദു വൈദ്യം’ (ങലറശരമഹ ഒശിറൌശാ) എന്ന വിഷയം അവതരിപ്പിക്കുന്നു.

ഹിന്ദുമതം അയ്യായിരം കൊല്ലങ്ങളിലൂടെ, അനേകം ഋഷിവര്യന്മാരുടെ തപസിലൂടെയുള്ള, മനുഷ്യനും ദൈവവുമായുള്ള ബന്ധത്തെ അനുബന്ധിച്ചുള്ള കണ്ടുപിടുത്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന വേദങ്ങളാകുന്നു. ഉപനിഷത്തുക്കള്‍, യോഗസൂക്തങ്ങള്‍, ഭഗവത് ഗീത എന്നിവയാണ് മൂല്യകൃതികള്‍. അവ പ്രകാശിപ്പിക്കുന്നത് മനുഷ്യന്റെ ആത്മാവ്, പരമാത്മവിന്റെ, ദൈവത്തിന്റെ, ബ്രഹ്മാണ്ഡത്തിന്റെ അംശങ്ങളാണെന്നാണ്. ഓരോ മനുഷ്യന്റേയും ജീവിതയജ്ഞം, പരമാത്മാവില്‍, ബ്രഹ്മനില്‍ അലിഞ്ഞുചേരുക എന്നതാണ്. അതിനു ശക്തി നല്‍കുന്നത് ബുദ്ധിവികാസത്തിലൂടെയുള്ള ജ്ഞാന, കര്‍മ്മ, സന്യാസ യോഗങ്ങളാകുന്നു. ബുദ്ധിവികാസത്തിലൂടെയുള്ള സാധനകള്‍ മേല്‍പ്പറഞ്ഞ മൂല്യകൃതികളില്‍ വ്യാപരിച്ചിരിക്കുന്നു. യോഗയും, ധ്യാനവും, ആയുര്‍വേദവും മാത്രമല്ല ജനനം മുതല്‍ മരണം വരെ ചിട്ടപ്പെടുത്തിയിട്ടുള്ള ജീവിതചര്യയും അതിനാവശ്യമാണ്. പ്രബലമായ സാധനകളെ ദൈനംദിന ജീവിതചര്യയുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള വീക്ഷണമാണ് എ.കെ.ബിയുടെ ഹിന്ദുവൈദ്യശാസ്ത്രം അഥവാ മെഡിക്കല്‍ ഹിന്ദൂയിസം.

അമേരിക്കന്‍ സമൂഹത്തില്‍ പ്രചാരം നേടിവരുന്ന ഉദ്ഗ്രഥന വൈദ്യത്തിനു (കിലേഴൃമലേറ ങലറശരശില) ഹിന്ദുവൈദ്യം ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നും പ്രമുഖ ഭിഷഗ്വരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. എല്ലാ മതവിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും യോഗയും ധ്യാനവും ഒരുപോലെ ഹിന്ദു വൈദ്യവും സ്വീകാര്യമായേക്കാം. നിരന്തരമായ ഗവേഷണങ്ങളിലൂടെ ഡോ. എ.കെ.ബിയും, സഹധര്‍മിണി ധന്യാ പിള്ളയും രൂപപ്പെടുത്തിയ ഹിന്ദുവൈദ്യത്തെ സംബന്ധിക്കുന്ന സെമിനാറില്‍ അവരോടൊപ്പം ഡോ. ശ്രീകുമാര്‍ നായരും, ആരോഗ്യമേഖലയിലെ നിരവധി വിദഗ്ധരും പങ്കെടുക്കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം