മലയാള സിനിമ 'ഇവിടെ'യുടെ പ്രീമിയര്‍ ശനിയാഴ്ച ന്യൂജേഴ്സിയില്‍
Friday, June 26, 2015 5:23 AM IST
ന്യൂജേഴ്സി: പൃഥ്വിരാജ്, നിവിന്‍ പോളി, ഭാവന എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന, ഹോളിവുഡ് സിനിമയുടെ പാറ്റേണില്‍ ഒരുക്കിയ മലയാള ചലച്ചിത്രമായ 'ഇവിടെ'യുടെ പ്രീമിയര്‍ ജൂണ്‍ 27-നു (ശനിയാഴ്ച) ന്യൂജേഴ്സിയിലെ എഡിസണ്‍ ബിഗ് സിനിമാസില്‍ നടക്കും. പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ഒരു കൊലപാതകത്തിന്റെ കഥപറയുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകനായ ശ്യാമപ്രസാദ് ആണ്.

അമേരിക്കയുടെ സ്പന്ദനമറിയുന്ന അമേരിക്കയിലെ ഐടി പ്രൊഫഷണല്‍ അജയ് വേണുഗോപാലിന്റേതാണു തിരക്കഥ. ധാര്‍മിക് ഫിലിംസിന്റെ ബാനറില്‍ ഡോ. എസ്. സജികുമാര്‍ നിര്‍മിച്ച ഈ ചിത്രത്തിന്റെ സഹ നിര്‍മ്മാതാവ് അമേരിക്കന്‍ മലയാളിയും ബിസിനസുകാരനുമായ അനിയന്‍ ജോര്‍ജ് ആണ്.

ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിനു ബിഗ് സിനിമാസില്‍ (1655 ഛമസ ഠൃലല ഞീമറ, ഋറശീി) നടക്കുന്ന പത്രസമ്മേളനത്തില്‍ അജയ് വേണുഗോപാല്‍, അനിയന്‍ ജോര്‍ജ്, ദീപ്തി നായര്‍, ഡാനിഷ് കാര്‍ത്തിക്, സുനില്‍ വീട്ടില്‍, ഹരിദേവ്, പ്രവീണ്‍ പ്രശാന്ത്, അഭിലാഷ് ചാക്കോ തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30-ന് ആരംഭിക്കുന്ന സിനിമയുടെ ടിക്കറ്റ് 20 ഡോളര്‍ ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: മീഡിയ ആന്‍ഡ് പബ്ളിസിറ്റി ഇന്‍ചാര്‍ജ് അനിയന്‍ ജോര്‍ജ് (908 337 1289), ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ ആനി ലിബു (347 640 1295).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം